Skip to content

മത്സരശേഷം മടങ്ങവെ റിയാൻ പരാഗിന് കൈ കൊടുക്കാൻ വിസമ്മതിച്ച് ഹർഷൽ പട്ടേൽ ; വീണ്ടും വിവാദത്തിൽ – വീഡിയോ

ആർസിബിയുടെ ഇന്നിംഗ്സ് അവസാനിച്ചതിന് പിന്നാലെ രാജസ്ഥാന്റെ റിയാൻ പരാഗും ബാംഗ്ലൂരിന്റെ ഹർഷൽ പട്ടേലും ഏറ്റുമുട്ടിയിയിരുന്നു. അവസാന ഓവറിൽ ഹർഷൽ പട്ടേലിനെതിരെ 2 സിക്സ് ഉൾപ്പെടെ 18 റൺസ് നേടിയതിന് പിന്നാലെയായിരുന്നു ഇരുവരും കൊമ്പുകോർത്തത്. പ്രശ്നം അവിടെ അവസാനിച്ചുവെന്ന് കരുതിയ ഇടത്ത് മത്സരത്തിന് പിന്നാലെ കൈ കൊടുത്ത് മടങ്ങുന്നതിനിടെ പരാഗിന് കൈ നൽകാതെ വീണ്ടും ഉടക്കി ഹർഷൽ പട്ടേൽ.

ദേഷ്യം മറന്ന് പരാഗ് കൈ നൽകിയെങ്കിലും ഇതൊന്നും വകവെക്കാതെ ഹർഷൽ പട്ടേൽ മുമ്പോട്ട് നീങ്ങുകയായിരുന്നു. ഈ ദൃശ്യങ്ങൾ ക്യാമറയിൽ പതിഞ്ഞിട്ടുണ്ട്. ഹർഷൽ പട്ടേലിന്റെ ഈ പ്രവർത്തിക്കെതിരെ സോഷ്യൽ മീഡിയയിൽ വൻ വിമർശനം ഉയരുകയാണ്.

അതേസമയം ബാംഗ്ലൂരിനെതിരെ 29 റൺസ് ജയവുമായി ഈ സീസണിലെ ആറാം ജയം നേടി പോയിന്റ് പട്ടികയിൽ ഒന്നാം സ്ഥാനം തിരിച്ചു പിടിച്ചിരിക്കുകയാണ്. 145 റൺസ് ചെയ്‌സിങിന് ഇറങ്ങിയ ബാംഗ്ലൂരിന് 115 റൺസിൽ എറിഞ്ഞിടുകയായിരുന്നു.
നാല് വിക്കറ്റ് വീഴ്ത്തിയ പേസര്‍ കുല്‍ദീപ് സെന്നും മൂന്ന് വിക്കറ്റ് വീഴ്ത്തിയ സ്പിന്നര്‍ രവിചന്ദ്രന്‍ അശ്വിനുമാണ് ബാംഗ്ലൂര്‍ നിരയെ തകര്‍ത്തത്.

മത്സരത്തില്‍ തോല്‍വി വഴങ്ങിയെങ്കിലും ഒമ്ബത് മത്സരങ്ങളില്‍ നിന്നും അഞ്ച് ജയങ്ങളില്‍ നിന്നും 10 പോയിന്റുള്ള ബാംഗ്ലൂര്‍ അഞ്ചാം സ്ഥാനത്ത് തന്നെ നില്‍ക്കുന്നു.രാജസ്ഥാന്‍ ഉയര്‍ത്തിയ ലക്ഷ്യം പിന്തുടര്‍ന്ന് ഇറങ്ങിയ ബാംഗ്ലൂരിന് ഒരു ഘട്ടത്തില്‍ പോലും മത്സരത്തില്‍ ആധിപത്യം നേടാനായില്ല.
ഓപ്പണിങ്ങില്‍ അനുജ് റാവത്തിന് പകരം ഡുപ്ലെസിക്കൊപ്പം കോഹ്ലി ഇറങ്ങിയെങ്കിലും റണ്‍സ് കണ്ടെത്താന്‍ പാടുപെടുന്ന താരം രണ്ടാം ഓവറില്‍ തന്നെ മടങ്ങി.

https://twitter.com/JamesTyler_99/status/1519012093625741317?t=1lRl_1_sXrlX1QdOD6Aolw&s=19

പിന്നീട് കൃത്യമായ ഇടവേളകളില്‍ ബാംഗ്ലൂരിന്റെ വിക്കറ്റുകള്‍ നേടിയ രാജസ്ഥാന്‍ അവര്‍ക്ക് ഒരു അവസരവും നല്‍കാതെ മത്സരം സ്വന്തമാക്കുകയായിരുന്നു. കോഹ്ലി (9), ഗ്ലെന്‍ മാക്‌സ്‌വെല്‍ (0), ദിനേഷ് കാര്‍ത്തിക് (6) എന്നിവര്‍ പാടെ നിരാശപ്പെടുത്തി. ബാംഗ്ലൂര്‍ നിരയില്‍ കേവലം നാല് താരങ്ങളാണ് രണ്ടക്കം കടന്നത്. 23 റണ്‍സ് നേടിയ ക്യാപ്റ്റന്‍ ഡുപ്ലെസിയാണ് ബാംഗ്ലൂര്‍ നിരയിലെ ടോപ് സ്‌കോറര്‍.