Skip to content

ഇന്ത്യക്ക് ഏകദിന പരമ്പര നേടാൻ സാധ്യത നൽകുന്ന മൂന്ന് കാരണങ്ങൾ

ടെസ്റ്റ് പരമ്പരയിൽ നേരിട്ട 2-1 ന്റെ തോൽവിക്ക് മധുര പ്രതികാരം തീർക്കുകയാണ് ഏകദിന പരമ്പരയിലൂടെ ഇന്ത്യ.  പരമ്പരയിലെ ആദ്യ രണ്ട് മത്സരങ്ങളും ജയിച്ച ഇന്ത്യ കളിയുടെ സമസ്ത മേഖലയിലും സൗത്താഫ്രിക്കയെ പിന്നിലാക്കി . 

1. മികച്ച ബാറ്റിങ്‌ പ്രകടനം 



മികച്ച ബാറ്റിങ് പ്രകടനമാണ് ആദ്യ രണ്ട് മത്സരങ്ങളിലും ഇന്ത്യ കാഴ്ച്ച വെച്ചത് . സൗത്താഫ്രിക്കയിൽ മുൻപ് ഏകദിന സെഞ്ചുറി ഇല്ലാതിരുന്ന കോഹ്ലി ആദ്യ മത്സരത്തിൽ സെഞ്ചുറി നേടി കളിച്ച രാജ്യങ്ങളിൽ എല്ലാം സെഞ്ചുറി ബാറ്റ്‌സ്മാൻ എന്ന നേട്ടം കൈവരിച്ചു . 

ആദ്യ ഏകദിനത്തിൽ 270 എന്ന വിജയ ലക്ഷ്യവുമായി ഇറങ്ങിയ ഇന്ത്യ തുടക്കത്തിൽ രണ്ട് വിക്കറ്റുകൾ നഷ്ട്ടപെട്ടെങ്കിലും വിരാട് കോഹ്ലിയുടെയും അജിൻക്യ രഹാനെയുടെയും 189 റൺസ് കൂട്ടുകെട്ട് അനായാസ വിജയം സമ്മാനിച്ചു . 

ഏറെക്കാലം ഇന്ത്യയെ ബുദ്ധിമുട്ടിച്ച നാലാം നമ്പർ ബാറ്റ്‌സ്മാന്റെ പോരായ്മ രഹാനെ പരിഹരിക്കും . ആദ്യ ഏകദിനത്തിലെ പ്രകടനത്തോടെ നാലാം നമ്പർ രഹാനെ ഉറപ്പിച്ചു കഴിഞ്ഞു . 

2 . ഇരുട്ടടിയായി സൗത്താഫ്രിക്കക്ക് പരിക്ക് 



ഡിവില്ലിയേഴ്സിനും ക്യാപ്റ്റൻ ഫാഫ് ഡ്യൂപ്ലെസിസിനും പുറമെ വിക്കറ്റ് കീപ്പർ ബാറ്റ്‌സ്മാൻ ഡീകോക്ക് കൂടെ പരിക്ക്‌ പറ്റി പുറത്തായതോടെ അതീവ സമ്മർദത്തിൽ ആയിരിക്കുകയാണ് സൗത്താഫ്രിക്ക . അംലയുടെ ഫോം ഇല്ലായ്മയും സൗത്താഫ്രിക്കയെ അലട്ടുന്നു .

3. കുൽദീപ് – ചഹാൽ ജോഡി 


ഇന്ത്യയുടെ രണ്ട് വിജയങ്ങളിലും പ്രധാന പങ്ക് വഹിച്ചത് കുൽദീപ് യാദവും യുവെന്ദ്ര ചഹാലും ആണ് . ആദ്യ ഏകദിനത്തിൽ  ഇരുവരും ചേർന്ന് 5 വിക്കറ്റുകൾ നേടിയപ്പോൾ രണ്ടാം ഏകദിനത്തിൽ നേടിയത് 8 വിക്കറ്റുകൾ ആണ് . രണ്ടാം ഏകദിനത്തിലെ 5/22 എന്ന പ്രകടനത്തോടെ ചഹാൽ സൗത്താഫ്രിക്കൻ മണ്ണിൽ 5 വിക്കറ്റ് നേടുന്ന ആദ്യ സ്പിന്നർ ആയി മാറി .

 

Wrist സ്പിന്നർമാർക്കെതിരെ സൗത്താഫ്രിക്കയുടെ ദുർബലത വിളിച്ചോതുന്നതായിരുന്നു ആദ്യ രണ്ട് ഏകദിനങ്ങളിലെയും സൗത്താഫ്രിക്കയുടെ പ്രകടനം . സ്പിന്നർമാരെ മികച്ച രീതിയിൽ3 നേരിടുന്ന ഡിവില്ലിയേഴ്സ് ഫാഫ് ഡ്യൂപ്ലെസിസ് എന്നിവരുടെ അസാന്നിധ്യവും ഇന്ത്യക്ക് തുണയായി .