Skip to content

ഡീകോക്കിനും പരിക്ക് സൗത്താഫ്രിക്കക്ക് ഇത് കലികാലം

തുടർച്ചയായ രണ്ടാം ഏകദിനത്തിലെ തോൽവിക്ക് പുറമെ സൗത്താഫ്രിക്കക്ക് ഇരുട്ടടി . പരിക്ക് മൂലം വിക്കറ്റ്‌ കീപ്പർ ബാറ്റ്‌സ്മാൻ ഡീകോക്കിന് തുടർന്നുള്ള മത്സരങ്ങൾ കളിക്കാനാകില്ല . സെഞ്ചുറിയനിൽ നടന്ന രണ്ടാം ഏകദിനത്തിനിടെയാണ് ഡീകോക്കിന് കണങ്കൈക്ക് (Wrist ) പരിക്കേറ്റത് . പരിക്ക് ഭേദമാകാൻ 2-4 ആഴ്ച്ച വേണമെന്നതിനാൽ ഏകദിന പരമ്പരയിലെ തുടർന്നുള്ള മത്സരങ്ങളും ടി20 പരമ്പരയും ഡീകോക്കിന് നഷ്ട്ടമാകും . 

പരമ്പരക്ക്‌ മുൻപ് ഡിവില്ലിയേഴ്സും ആദ്യ ഏകദിനത്തിന് ശേഷം ക്യാപ്റ്റൻ ഫാഫ്2 ഡ്യൂപ്ലെസിസും പരിക്ക് മൂലം പുറത്ത് പോയിരുന്നു . ഡീകോക്ക് കൂടി ഇല്ലാതാകുന്നതിടെ പരമ്പരയിലെ സൗത്താഫ്രിക്കൻ സാദ്യതകൾ മങ്ങി തുടങ്ങി . 

Heinrich Klaasen നാണ് ഡീകോക്കിന് പകരം ടീമിൽ എത്തിയിരിക്കുന്നത് . ഇന്ത്യക്കെതിരെ മികച്ച പ്രകടനങ്ങൾ നടത്താറുള്ള ഡീകോക്ക് ഈ പരമ്പരയിൽ കാര്യമായി ഒന്നും ചെയ്യാൻ സാധിച്ചിരുന്നില്ല . ആദ്യ മത്സരത്തിൽ 20 ഉം രണ്ടാം മത്സരത്തിൽ 34 ഉം റൺസ് മാത്രമാണ് ഡീകോക്ക് നേടിയത് .ടെസ്റ്റ് പരമ്പരയിലും ഡീകോക്കിന്റെ പ്രകടനം മോശമായിരുന്നു .