Skip to content

രണ്ടാം ഏകദിനത്തിൽ പിറന്ന റെക്കോർഡുകൾ

സൗത്താഫ്രിക്കക്ക് എതിരായ രണ്ടാം ഏകദിനത്തിലും ഇന്ത്യക്ക് ജയം . 9 വിക്കറ്റിനാണ് ഇന്ത്യ വിജയം സ്വന്തമാക്കിയത് . ആദ്യം ബാറ്റ് ചെയ്ത സൗത്താഫ്രിക്ക 32.2 ഓവറിൽ 118 റൺസിന് ഓൾ ഔട്ട് ആയി . സ്‌പിന്നർമാരായ കുൽദീപ് യാദവിന്റെയും ചഹാലിന്റെയും തകർപ്പൻ പ്രകടനമാണ് സൗത്താഫ്രിക്കയെ തകർത്തത് . 

ചഹാൽ 5 വിക്കറ്റും കുൽദീപ് യാദവ് 3 വിക്കറ്റും നേടി . മറുപടി ബാറ്റിങ്ങിൽ ഇന്ത്യക്ക് തുടക്കത്തിലേ രോഹിതിന്റെ വിക്കറ്റ് നഷ്ട്ടപ്പെട്ടെങ്കിലും ഫിഫ്റ്റി നേടിയ ധവാന്റെയും 46 റൺസ് നേടിയ ക്യാപ്റ്റൻ വിരാട് കോഹ്ലിയുടെയും മികവിൽ അനായാസ വിജയം നേടി .
നിരവധി റെക്കോർഡുകൾ ആണ് സൗത്താഫ്രിക്ക – ഇന്ത്യ ഏകദിന പരമ്പരയിലെ രണ്ടാം മത്സരത്തോടെ പിറന്നത് അവ ഏതൊക്കെയെന്ന് നോക്കാം
* സൗത്താഫ്രിക്കൻ മണ്ണിൽ ഏകദിനത്തിൽ 5 വിക്കറ്റ് നേടുന്ന ആദ്യ സ്പിന്നർ ആയി രണ്ടാം ഏകദിനത്തിലെ പ്രകടനത്തോടെ ചഹാൽ മാറി 


* സൗത്താഫ്രിക്കക്കെതിരെ സൗത്താഫ്രിക്കൻ മണ്ണിലെ ഏറ്റവും മികച്ച രണ്ടാമത്തെ പ്രകടനമാണ് ചഹാൽ ഇന്ന് നടത്തിയത് . പാകിസ്ഥാൻ ഇതിഹാസം വാസിം അക്രം ആം5 ചഹാലിന് മുന്നിൽ . 

* രണ്ടാം ഏകദിനത്തിൽ ഒരു റൺസ് മാത്രമാണ് ഇന്ത്യ extras ആയി നൽകിയത് . ഇന്ത്യ ഏറ്റവും കുറവ് extras വിട്ടു നൽകിയ മത്സരം കൂടിയാണിത് . 


* 118 റൺസിനാണ് സൗത്താഫ്രിക്ക ഓൾ ഔട്ട് ആയത് സ്വന്തം നാട്ടിലെ അവരുടെ ഏറ്റവും കുറഞ്ഞ സ്കോർ ആണിത് . ഇംഗ്ലണ്ടിനെതിരെ 2009 ൽ 119 റൺസിന് ഓൾ ഔട്ട് ആയതായിരുന്നു ഇതിന് മുൻപ് അവരുടെ ഏറ്റവും കുറഞ്ഞ സ്കോർ  

* 9 വിക്കറ്റും 177 പന്തുകളും ശേഷിക്കെ ആണ് ഇന്ത്യ രണ്ടാം ഏകദിനത്തിൽ വിജയം നേടിയത് . സൗത്താഫ്രിക്കയുടെ ഏറ്റവും വലിയ പരാജയം ആണിത് . 

* ഐസിസി യുടെ ഫുൾ മെമ്പർ ടീമിനെതിരെ ഇന്ത്യ നേടുന്ന ഏറ്റവും വലിയ രണ്ടാമത്തെ വിജയം ആണിത് . 178 പന്തുകൾ ശേഷിക്കെ 2005 ൽ മൊഹാലിയിൽ ശ്രീലങ്കക്ക് എതിരെ നേടിയ വിജയമാണ് ഏകദിനത്തിലെ ഏറ്റവും വലിയ ജയം 

*1623 റൺസ് ആണ് മൂന്ന് ഫോർമാറ്റിൽ നിന്നും കോഹ്ലി 2017/18 സീസണിൽ നേടിയത് . ഒരു ഇന്ത്യൻ ക്യാപ്റ്റൻ നേടുന്ന ഏറ്റവും ഉയർന്ന റൺസ് ആണിത് 2005/06 ൽ രാഹുൽ ദ്രാവിഡ് നേടിയ റെക്കോര്ഡ് ആണ് കോഹ്ലി മറി കടന്നത്