Skip to content

അമ്പയർമാർമാരുടെ വിവാദ തീരുമാനത്തെ പരിഹസിച്ച് സെവാഗ്

ദക്ഷിണാഫ്രിക്കയ്ക്കെതിരായ രണ്ടാം ഏകദിനത്തില്‍ ഇന്ത്യയുടെ വിജയം വൈകിപ്പിച്ച അമ്പയര്‍മാരുടെ നടപടി വിവാദത്തില്‍. ഇന്ത്യയ്ക്ക് ജയിക്കാന്‍ രണ്ട് റണ്‍സ് മാത്രം വേണ്ട ഘട്ടത്തില്‍ ഉച്ചഭക്ഷത്തിന് പിരിയുന്നതായി അംപയര്‍മാര്‍ അറിയിക്കുകയായിരുന്നു.
അംപയര്‍മാരുടെ ഈ തീരുമാനത്തെ കോഹ്ലി അപ്പോൾ തന്നെ വിയോജിപ്പ് പ്രകടിപ്പിച്ചിരുന്നു . ഇന്ത്യയുടെ വിജയം വൈകിപ്പിച്ച അമ്പയര്‍മാര്‍ക്കെതിരെ മുന്‍ താരങ്ങളടക്കമുള്ളവര്‍ രംഗത്തെത്തി.

ഇന്ത്യന്‍ ഇന്നിംഗ്സില്‍ 19-ാം ഓവര്‍ പൂര്‍ത്തിയായ ശേഷമാണ് മത്സരം ഉച്ചഭക്ഷത്തിന് പിരിഞ്ഞത്. 51 റണ്‍സോടെ ശിഖര്‍ ധവാനും 44 റണ്‍സുമായി നായകന്‍ വിരാട് കോലിയുമായിരുന്നു ഈ സമയം ക്രീസില്‍. മത്സരം പൂര്‍ത്തിയാക്കിയ ശേഷം ഭക്ഷത്തിന് പിരിയാമെന്ന് ഇന്ത്യന്‍ നായകന്‍ വിരാട് കോലി അറിയിച്ചെങ്കിലും അംപയര്‍മാര്‍ ഗൗനിച്ചില്ല.

ഇക്കാര്യം കോലി ദക്ഷിണാഫ്രിക്കന്‍ നായകന്‍ മര്‍ക്രാമുമായി ചര്‍ച്ചചെയ്തെങ്കിലും അംപയര്‍മാര്‍ തീരുമാനത്തില്‍ മാറ്റത്തിന് തയ്യാറായില്ല. പിന്നീട് അരമണിക്കൂറിലധികം സമയം കഴിഞ്ഞാണ് മത്സരം പുനരാരംഭിച്ചത്.

ചാഹൽ ഇന്ത്യക്ക് വേണ്ടി 5 വിക്കറ്റ് നേടി . ഇൗ വിജയത്തോടെ കൂടി 2-0 ഇന്ത്യ പരമ്പരയിൽ മുന്നിലാണ്. ഡുപ്ലെസ്സിയുടെയും ഡിവില്ലേഴ്‌സിന്റെയും അഭാവം ടീമിനെ വലിയ രീതിയിൽ ബാധിച്ചു . സൗത്ത് ആഫ്രിക്കയിലെ ഒരു ടീമിന്റെ ഏറ്റവും കുറഞ്ഞ ടീം ടോടൽ എന്ന നാണകെടിന്റെ റെക്കോർഡും സൗത്ത് ആഫ്രിക്കയ്ക്ക് ലഭിച്ചു