Skip to content

തകർത്തടിച്ച്‌ ഡേവിഡ് വില്ലി ഒരോവറിൽ നേടിയത് 34 റൺസ് 

ടി20 സീരീസിന് മുന്നോടിയായി നടന്ന പരിശീലന മത്സരത്തിൽ ഇംഗ്ലണ്ട് ബാറ്റ്‌സ്മാൻ ഡേവിഡ് വില്ലിയുടെ വെടിക്കെട്ട് പ്രകടനം . പ്രൈം മിനിസ്റ്റർ ഇലവൻ ക്യാപ്റ്റൻ ലിയോൺ ആണ് ഡേവിഡ് വില്ലിയുടെ ബാറ്റിന്റെ ചൂടറിഞ്ഞത് . 

137 റൺസിന്റെ വിജയ ലക്ഷ്യവുമായി ചെയ്യുന്ന ഇംഗ്ലണ്ടിനെതിരെ ആറാം ഓവർ എറിയാനെത്തിയ ലിയോണിനെതിരെ 5 സിക്സും 1 ഫോറും ഉൾപ്പടെ 34 റൺസ് വില്ലി നേടി. മത്സരത്തിൽ 36 പന്തിൽ 79 റൺസും 3 വിക്കറ്റും വില്ലി നേടി . 

ആദ്യം ബാറ്റ് ചെയ്ത PM ഇലവൻ 29 പന്തിൽ 43 റൺസ് നേടിയ പീറ്റർ ഹാൻഡ്സ്‌കോംബിന്റെ ബാറ്റിങ് മികവിലാണ് ഭേദപ്പെട്ട സ്കോർ നേടിയത് . 

മറുപടി ബാറ്റിങ്ങിൽ ഇംഗ്ലണ്ട് ഇലവൻ 12 .4 ഓവറിൽ 2 വിക്കറ്റ്‌ നഷ്ട്ടത്തിൽ ലക്ഷ്യം കണ്ടു .