Skip to content

മെൽബണെ തകർത്ത് അഡ്ലെയ്ഡ് സ്‌ട്രൈക്കേഴ്‌സ് ബിഗ് ബാഷ് ഫൈനലിൽ 

ബിഗ് ബാഷ് ലീഗ് രണ്ടാം സെമിയിലെ ആവേശ പോരാട്ടത്തിൽ അഡ്ലെയ്ഡ് സ്‌ട്രൈക്കേഴ്‌സിന് വിജയം . മെൽബൺ റെനഗേഡ്സിനെ ഒരു റൺസിന് തകർത്താണ് സ്‌ട്രൈക്കേഴ്‌സ് തങ്ങളുടെ ആദ്യ ബിഗ്  ബാഷ് ഫൈനൽ യോഗ്യത നേടിയത് . ഞായറാഴ്ച നടക്കുന്ന ഫൈനലിൽ ഹോബാർട്ട് ഹുറിക്കാൻസ് ആണ് അഡ്ലെയ്ഡ് സ്‌ട്രൈക്കേഴ്‌സിന്റെ എതിരാളിൽ . 

സെമിയിൽ ആദ്യം ബാറ്റ് ചെയ്ത സ്‌ട്രൈക്കേഴ്‌സ് ക്യാപ്റ്റൻ ട്രാവിസ് ഹെഡിന്റെ മികവിൽ നിശ്ചിത 20 ഓവറിൽ 5 വിക്കറ്റ് നഷ്ട്ടത്തിൽ 178 റൺസ് നേടി . 57 പന്തിൽ നിന്നും 8 ഫോറും 1 സിക്സും അടക്കം 85 റൺസ് നേടി ഹെഡ് പുറത്താകാതെ നിന്നു . 

മറുപടി2 ബാറ്റിങ്ങിൽ മെൽബണ് 20 ഓവറിൽ 177 റൺസ് എടുക്കാനെ സാധിച്ചുള്ളൂ . 21 പന്തിൽ നിന്നും 29 റൺസ് നേടിയ പൊള്ളാർഡ് അവസാനം വരെ പൊരുത്തിയെങ്കിലും വിജയം നേടി കൊടുക്കാൻ സാധിച്ചില്ല . അഡ്ലെയ്ഡ് ക്യാപ്റ്റൻ ട്രാവിസ് ഹെഡ് ആണ് മാൻ ഓഫ് ദി മാച്ച് .