Skip to content

ഗാംഗുലിയുടെ റെക്കോർഡിനൊപ്പമെത്തി വിരാട് കോഹ്ലി

മുൻ ഇന്ത്യൻ ക്യാപ്റ്റൻ സൗരവ് ഗാംഗുലിയുടെ റെക്കോർഡിന് ഒപ്പമെത്തി വിരാട് കോഹ്ലി . സൗത്താഫ്രിക്കക്കെതിരായ ഏകദിന സീരീസിലെ ആദ്യ മത്സരത്തിൽ നേടിയ സെഞ്ചുറിയോടെയാണ് ഗാംഗുലിയുടെ റെക്കോർഡിനൊപ്പം കോഹ്ലി എത്തിയത്. 

ഏകദിന ക്യാപ്റ്റൻ ആയ ശേഷം കോഹ്ലി നേടുന്ന 11 ആം സെഞ്ചുറിയാണിത് . വെറും 41 ഇന്നിങ്സിൽ നിന്നാണ് കോഹ്ലി ക്യാപ്റ്റനായി 11 സെഞ്ചുറി തികച്ചത് . ഇതോടെ ഏറ്റവും കൂടുതൽ ഏകദിന സെഞ്ചുറി നേടിയ ഇന്ത്യൻ ക്യാപ്റ്റൻ എന്ന റെക്കോർഡിൽ കോഹ്ലി ഗാംഗുലിക്ക് ഒപ്പമെത്തി . 141 ഇന്നിംഗ്‌സിൽ നിന്നാണ് ഗാംഗുലി 11 സെഞ്ചുറി നേടിയത്. 
ക്യാപ്റ്റൻ ആയി 22 ഏകദിന സെഞ്ചുറി നേടിയ ഓസ്ട്രേലിയൻ മുൻ ക്യാപ്റ്റൻ റിക്കി പോണ്ടിങ്ങും 13 ഏകദിന സെഞ്ചുറി നേടിയ എ ബി ഡിവില്ലിയേഴ്സും മാത്രമാണ് കോഹ്ലിക്ക് മുന്നിൽ ഉള്ളത് .