Skip to content

ആദ്യ ഏകദിനത്തിൽ ഇന്ത്യക്ക് തകർപ്പൻ ജയം

സൗത്താഫ്രിക്കക്ക് എതിരായ ആദ്യ ഏകദിനത്തിൽ ഇന്ത്യക്ക് 6 വിക്കറ്റിന്റെ  തകർപ്പൻ ജയം . 

സെഞ്ചുറി നേടിയ ക്യാപ്റ്റൻ വിരാട് കോഹ്ലിയുടെയും ഫിഫ്റ്റി നേടിയ അജിൻക്യ രാഹാനെയുടെയും മികവിലാണ് ഇന്ത്യ അനായാസ വിജയം സ്വന്തമാക്കിയത് . 

ടോസ് നേടി ആദ്യം ബാറ്റ് സൗത്താഫ്രിക്ക നിശ്ചിത 50 ഓവറിൽ 8 വിക്കറ്റ് നഷ്ട്ടത്തിൽ 269 റൺസ് നേടി . 

112 പന്തിൽ നിന്ന് 11 ഫോറും 2 സിക്സും അടക്കം 120 റൺസ് നേടിയ ക്യാപ്റ്റൻ ഡ്യൂപ്ലെസിസ് സൗത്താഫ്രിക്കക്ക് ഭേദപ്പെട്ട സ്കോർ നൽകിയത് .ഏകദിന കരിയറിലെ 9 ആം സെഞ്ചുറിയും ഇന്ത്യക്കെതിരായ രണ്ടാം സെഞ്ചുറിയും ആയിരുന്നു ഫാഫ് നേടിയത് . 

ഇന്ത്യക്ക് വേണ്ടി കുൽദീപ് യാദവ് 3 വിക്കറ്റും ചഹാൽ 2 വിക്കറ്റും നേടി മികച്ച പ്രകടനം കാഴ്ച്ച വെച്ചു . 

മറുപടി ബാറ്റിങ്ങിൽ ഇന്ത്യ 45.3 ഓവറിൽ 4 വിക്കറ്റ് നഷ്ട്ടത്തിൽ വിജയ ലക്ഷ്യം കണ്ടു . ക്യാപ്റ്റൻ വിരാട് കോഹ്‌ലി 118 പന്തിൽ 112 റൺസും അജിൻക്യ രഹാനെ 86 പന്തിൽ 79 റൺസും നേടി .