Skip to content

ധോണിയുടെ ഉപദേശം ബോളിങ് എളുപ്പമാക്കി – കുൽദീപ് യാദവ്

സൗത്ത് ആഫ്രിക്കയിൽ വെച്ചുള്ള ആദ്യ മത്സരത്തിൽ തന്നെ മികച്ച പ്രകടനം കാഴ്ച വെക്കുകയായിരുന്നു കുൽദീപ് യാദവ് .
ഇന്നലെ ഇന്ത്യക്ക് വേണ്ടി കൂടുതൽ വിക്കറ്റ് നേടിയതും കുൽദീപ് യാദവായിരുന്നു . ആദ്യ മത്സരത്തിൽ തന്നെ മികച്ച രീതിയിൽ ബൗൾ ചെയ്യാൻ തന്നെ സഹായിച്ചത് ധോണിയെന്ന് മത്സര ശേഷം കുൽദീപ് യാദവ് മാധ്യമങ്ങളോട് പറഞ്ഞു .

കുൽദീപ് യാദവിന്റെ വാക്കുകൾ ഇങ്ങനെ :-

” ആദ്യമായാണ് ഞാൻ സൗത്ത് ആഫ്രിക്കയിൽ കളിക്കുന്നത് , അത് കൊണ്ട് തന്നെ എത് രീതിയിൽ പന്ത് ഏറിയണമെന്ന സംശയത്തിൽ ആയിരുന്നു ഞാൻ . ഇക്കാര്യം ഞാൻ മാഹിയോട് ( ധോണി ) ചോദിച്ചപ്പോൾ ഇപ്പൊൾ ചെയ്യുന്ന രീതിയിൽ തുടരാൻ മാഹി പറഞ്ഞു ” .

കുൽദീപ് യാദവ് 10 ഓവറിൽ 34 റൺസ് വഴങ്ങി 3 വിക്കറ്റ് നേടി . ഡുമിനി , മില്ലേർ , ക്രിസ് മോറിസ് എന്നിവരുടെ വിക്കറ്റ് ആൺ കുൽദീപ് യാദവ് നേടിയത് .