Skip to content

ഇംഗ്ലണ്ട് ടീമിൽ തിരിച്ചെത്തി ബെൻ സ്റ്റോക്‌സ്

ന്യൂസിലാൻഡിനെതിരായ ഏകദിന പരമ്പരയ്ക്കുള്ള ഇംഗ്ലണ്ട് ടീമിൽ ഓൾ റൗണ്ടർ ബെൻ സ്റ്റോക്സിനെ ഉൾപ്പെടുത്തി . ഫെബ്രുവരി 25 നാണ് ഏകദിന പരമ്പര ആരംഭിക്കുന്നത് . 

നിലവിൽ മികച്ച ഫോമിൽ കളിക്കുന്ന ഇംഗ്ലണ്ട് ടീമിൽ ബെൻ സ്റ്റോക്‌സ് കൂടി എത്തുന്നതോടെ കൂടുതൽ കരുത്തരാകും . ഓസ്ട്രേലിയയെ 4-1 ന് പരാജയപ്പെടുത്തിയതിന്റെ ആല്മവിശ്വാസത്തിലാണ് ഇംഗ്ലണ്ട് ന്യൂസിലാൻഡിനെ നേരിടുക . 

ബെൻ സ്റ്റോക്‌സ് ടീമിൽ തിരിച്ചെത്തിയോടെ ഡേവിഡ് മലാൻ ടീമിൽ നിന്നും പുറത്തായി . ടി20 സീരീസിൽ ടീമിൽ ഇടം നേടിയ ജേക് ബോളിന് ഏകദിന ടീമിൽ ഇടം നേടാനായില്ല . 

England squad: Eoin Morgan (captain), Moeen Ali, Jonny Bairstow, Sam Billings, Jos Buttler, Tom Curran, Alex Hales, Liam Plunkett, Adil Rashid, Joe Root, Jason Roy, Ben Stokes, David Willey, Chris Woakes, Mark Wood.