Skip to content

ഒറ്റയാൾ പോരാട്ടത്തിലൂടെ സൗത്താഫ്രിക്കയെ കരകയറ്റി ഡ്യൂപ്ലെസിസ്

ഇന്ത്യക്കെതിരായ ആദ്യ ഏകദിനത്തിൽ സൗത്താഫ്രിക്കക്ക് ഭേദപ്പെട്ട സ്കോർ . സെഞ്ചുറി നേടിയ ക്യാപ്റ്റൻ ഫാഫ് ഡ്യൂപ്ലെസിസിന്റെ ബാറ്റിങ് ആണ് സൗത്താഫ്രിക്കയെ തകർച്ചയിൽ നിന്നും കര കയറ്റിയത് . 

ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത സൗത്താഫ്രിക്ക നിശ്ചിത 50 ഓവറിൽ 8 വിക്കറ്റ് നഷ്ട്ടത്തിൽ 269 റൺസ് നേടി . 

112 പന്തിൽ നിന്ന് 11 ഫോറും 2 സിക്സും അടക്കം 120 റൺസ് ആണ് ഫാഫ് ഡ്യൂപ്ലെസിസ് നേടിയത് .ഏകദിന കരിയറിലെ 9 ആം സെഞ്ചുറിയും ഇന്ത്യക്കെതിരായ രണ്ടാം സെഞ്ചുറിയും ആണിത് . 

ഇന്ത്യക്ക് വേണ്ടി കുൽദീപ് യാദവ് 3 വിക്കറ്റും ചഹാൽ 2 വിക്കറ്റും നേടി മികച്ച പ്രകടനം കാഴ്ച്ച വെച്ചു .