Skip to content

ഡീസിൽവയ്ക്ക്‌ സെഞ്ചുറി ശ്രീലങ്ക പൊരുതുന്നു

ബംഗ്ലാദേശിന് എതിരായ ആദ്യ ടെസ്റ്റിൽ ഡി സിൽവക്ക് സെഞ്ചുറി . ഒടുവിൽ വിവരം ലഭിക്കുമ്പോൾ ശ്രീലങ്ക ഒരു വിക്കറ്റ് നഷ്ട്ടത്തിൽ 187 എന്ന നിലയിലാണ് 326 റൺസ് പുറകിലാണ് ഇപ്പോൾ ശ്രീലങ്ക . 104 റൺസ് നേടിയ ഡി സിൽവയും 83 റൺസ് നേടിയ കുശാൽ മെൻഡിസും ആണ് ക്രീസിൽ . 

കരിയറിലെ നാലാം സെഞ്ചുറിയാണ് ഡി സിൽവ നേടിയത് .

നേരത്തേ ആദ്യ ഇന്നിങ്സിൽ ബംഗ്ലാദേശ് 513 ന് ഓൾ ഔട്ട് ആയിരുന്നു. 176 റൺസ് നേടിയ മോമിനുൾ 92 റൺസ് നേടിയ റഹിം 83 റൺസ് നേടിയ മുഹമ്മദുള്ള എന്നിവരുടെ മികവിലാണ് ബംഗ്ലാദേശ്4 കൂറ്റൻ സ്കോർ നേടിയത് .