Skip to content

ചാമ്പ്യൻമ്മാരെ തകർത്ത് ഹോബാർട്ട് ബിഗ് ബാഷ് ലീഗ് ഫൈനലിൽ

ചാമ്പ്യൻമാരായ പെർത്ത് സ്കോർച്ചേഴ്‌സിനെ തകർത്ത് ഹോബാർട്ട് ഹുറിക്കാൻസ് ബിഗ് ബാഷ് ലീഗ് ഫൈനലിൽ . 

71 റൺസിന്റെ തകർപ്പൻ വിജയമാണ് ഹോബാർട്ട് സ്വന്തമാക്കിയത് . 

ആദ്യം ബാറ്റ് ചെയ്ത ഹോബാർട്ട്  30 പന്തിൽ നിന്നും 67 റൺസ് നേടിയ Ben McDermott ന്റെയും 45 പന്തിൽ 71 റൺസ് നേടിയ വേഡിന്റെയും 22 പന്തിൽ 37 റൺസ് നേടിയ ഡാനിയേൽ ക്രിസ്റ്റെയ്‌ന്റെയും മികവിൽ നിശ്ചിത 20 ഓവറിൽ ഹോബർട്ട് 4 വിക്കറ്റ് നഷ്ട്ടത്തിൽ 210 റൺസ് നേടി . 

മറുപടി ബാറ്റിങിൽ പെർത്ത് 17.5 ഓവറിൽ 139 റൺസിന് ഓൾ ഔട്ട് ആയി . 30 റൺസ് എടുത്ത ഷോൺ മാർഷും 43 റൺസ് എടുത്ത ബ്രെസ്നനും മാത്രമാണ് പെർത്ത് നിരയിൽ തിളങ്ങിയത് . 

ഹോബാർട്ടിനായി ഡാനിയേൽ ക്രിസ്റ്റൈൻ 4 വിക്കറ്റും തോമസ് റോക്‌സ് 3 വിക്കറ്റും നേടി .

നാളെ നടക്കുന്ന രണ്ടാം സെമിയിൽ അഡ്ലെയ്ഡ് സ്‌ട്രൈക്കേഴ്‌സ് മെൽമൺ റെനേഗഡെസിനെ നേരിടും