Skip to content

തീർത്തും ന്യായമായ തീരുമാനം, എം സി സി വരുത്തിയ മാറ്റങ്ങളെ സ്വാഗതം ചെയ്ത് സച്ചിൻ ടെണ്ടുൽക്കർ, വീഡിയോ കാണാം

മാർലിബോൺ ക്രിക്കറ്റ് ക്ലബ് ( എം സി സി ) ക്രിക്കറ്റ് നിയമങ്ങളിൽ കൊണ്ടുവന്ന പുതിയ മാറ്റങ്ങളെ പിന്തുണച്ച് ക്രിക്കറ്റ് ഇതിഹാസം സച്ചിൻ ടെണ്ടുൽക്കർ. ക്രിക്കറ്റ് നിയമങ്ങളുടെ രക്ഷാധികാരിയാണ് എം സി സി. എം സി സി നിർദ്ദേശിക്കുന്ന മാറ്റങ്ങളാണ് ഐസിസിയും മറ്റു ബോർഡുകളും അംഗീകരിക്കാറുത്. ഇപ്പോൾ ക്രിക്കറ്റ് നിയമങ്ങളിൽ എം സി സി കൊണ്ടുവന്ന മാറ്റങ്ങൾ ക്രിക്കറ്റ് ലോകത്ത് ചർച്ചയ്ക്ക് വഴിവെച്ചിരിക്കുകയാണ് അതിനിടെയാണ് പുതിയ മാറ്റങ്ങളെ അംഗീകരിച്ചുകൊണ്ട് സാക്ഷാൽ സച്ചിൻ തന്നെ രംഗത്തെത്തിയത്.

ക്രിക്കറ്റിൽ ഏറെ വിവാദങ്ങൾക്ക് വഴിവെച്ചിട്ടുള്ള മങ്കാദിങ് അൻഫെയർ കാറ്റഗറിയിൽ നിന്നും റണ്ണൗട്ട് കാറ്റഗറിയിലേക്ക് മാറ്റിയ തീരുമാനത്തെയും ഒപ്പം ക്യാച്ച് ഔട്ടായാൽ ബാറ്റ്സ്മാൻമർ ക്രോസ് ചെയ്താലും ഇല്ലയെങ്കിലും പുതിയ ബാറ്റ്സ്മാൻ അടുത്ത പന്ത് നേരിടണമെന്ന പുതിയ നിയമത്തെയുമാണ് സച്ചിൻ പിന്തുണച്ചത്. ക്രിക്കറ്റിൻ്റെ മാന്യതയ്ക്ക് നിരക്കാത്ത പ്രവൃത്തിയെന്ന് പലപ്പോഴും വിലയിരുത്തപെടുന്ന മങ്കാദിങ് ഇനി റണ്ണൗട്ടായാണ് കണക്കാക്കുക.

” എം സി സി കമ്മിറ്റി ക്രിക്കറ്റിൽ പുതിയ നിയമങ്ങൾ കൊണ്ടുവന്നിരിക്കുന്നു. അതിൽ ചിലതിനെ ഞാൻ പൂർണമായും പിന്തുണയ്ക്കുന്നു. ആദ്യത്തേത് മങ്കാദിങ് ഡിസ്മിസ്സൽ, ആ പ്രത്യേക ഡിസ്മിസൽ മങ്കാദിങ് എന്നറിയപെടുന്നതിൽ എനിക്ക് യോജിപ്പില്ലായിരുന്നു. അതിപ്പോൾ റണ്ണൗട്ടായി കണക്കാക്കുമെന്നതിൽ എനിക്ക് സന്തോഷമുണ്ട്. അത് എപ്പോഴും റണ്ണൗട്ട് തന്നെയായിരിക്കണം. അത് നമുക്കെല്ലാവർക്കും നല്ലൊരു വാർത്തയാണ്. ”

” രണ്ടാമതായി ഒരു ബാറ്റർ ക്യാച്ച് ഔട്ടായൽ പുതിയ ബാറ്റർ ക്രീസിലെത്തി അടുത്ത പന്ത് നേരിടണം. പുതിയ ബാറ്ററായിരിക്കും സ്ട്രൈക്കിൽ. ഇത് തീർച്ചയായും ന്യായമായ തീരുമാനമാണ്. കാരണം ഒരു ബൗളർ വിക്കറ്റ് എടുക്കുന്നതിൽ വിജയിച്ചാൽ പുതിയ ബാറ്റർക്കെതിരെ പന്തെറിഞ്ഞാൽ മാത്രമെ അത് ന്യായമാകൂ. ”

വിഡിയോ ;

” ഒന്നാലോചിച്ചു നോക്കൂ വിജയിക്കാൻ 10 റൺസ് വേണമെന്നിരിക്കെ പത്താം നമ്പർ ബാറ്റർ ബാറ്റ് ചെയ്യുന്നു, പന്ത് വായുവിലേക്ക് അടിച്ചയർത്തുന്നു. നോൺ സ്ട്രൈക്കർ ഒരു ബിഗ് ഹിറ്ററാണ് അവൻ അടുത്ത ബോൾ നേരിടുന്നു. ബൗളർ വിക്കറ്റ് നേടിയ അഞ്ചാം പന്തിലാണ് തൊട്ടടുത്ത പന്ത് നേരിടുന്നതാകട്ടെ ഒരു സെറ്റ് ബാറ്റ്സ്മാനും, അതിലെനിക്ക് തീര്ച്ചയായും വിയോജിപ്പുണ്ട്. എം സി സി നടപ്പിലാക്കിയത് ഈ നിയമങ്ങൾ നല്ലതാണ് . ” സച്ചിൻ പറഞ്ഞു.