Skip to content

അപൂർവ്വ നേട്ടം സ്വന്തമാക്കി ശുഭ്മാൻ ഗിൽ

അണ്ടർ 19 വേൾഡ് കപ്പിൽ തകർപ്പൻ പ്രകടനമാണ് ഇന്ത്യൻ ബാറ്റ്‌സ്മാൻ ശുഭ്മാൻ ഗിൽ കാഴ്ച്ച വെക്കുന്നത് . നിർണായക മത്സരങ്ങളിലെ ശുഭ്മാൻ ഗില്ലിന്റെ പ്രകടനമാണ് ഇന്ത്യയെ ഫൈനലിൽ എത്തിച്ചത് . സെമി ഫൈനലിൽ പാകിസ്താന് നേടിയ സെഞ്ചുറിയോടെ ലോകകപ്പിൽ ഇതുവരെ 170.50 ശരാശരിയിൽ 341 റൺസ് നേടി റൺ വേട്ടയിൽ രണ്ടാമതാണ് ശുഭ്മാൻ ഗിൽ .

മെഹിദി ഹസന് ശേഷം അണ്ടർ 19 വേൾഡ് കപ്പിൽ തുടർച്ചയായ 4 മത്സരങ്ങളിൽ ഫിഫ്റ്റി നേടുന്ന ബാറ്റ്‌സ്മാൻ ആണ് ശുഭ്മാൻ ഗിൽ .

ഇതുവരെ 14 അണ്ടർ19 ഇന്നിങ്‌സ് കളിച്ച ശുഭ്മാൻ ഗിൽ 103.23 ശരാശരിയിൽ 1158 റൺസ് നേടി . ഏറ്റവും വേഗത്തിൽ 1000 റൺസ് നേടിയ ബാറ്റ്‌സ്മാൻ എന്ന റെക്കോർഡിനൊപ്പം 100 ൽ കൂടുതൽ ശരാശരിയോടെ 1000 നേടുന്ന ആദ്യ ബാറ്റ്‌സ്മാൻ എന്ന റെക്കോർഡും ശുഭ്മാൻ ഗിൽ സ്വന്തമാക്കി .