Skip to content

പാകിസ്ഥാനെ തകർത്ത് ഇന്ത്യ അണ്ടർ 19 ലോകകപ്പ് ഫൈനലിൽ

അണ്ടർ 19 വേൾഡ് കപ്പ് സെമിയിൽ പാകിസ്ഥാനെ തകർത്ത് തരിപ്പണമാക്കി ഇന്ത്യ ഫൈനലിൽ . 203 റൺസിന്റെ വൻ വിജയമാണ് ഇന്ത്യ സ്വന്തമാക്കിയത് . ഫൈനലിൽ ഓസ്ട്രേലിയ ആണ് ഇന്ത്യയുടെ എതിരാളി .

ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ നിശ്ചിത 50 ഓവറിൽ 9 വിക്കറ്റ് നഷ്ട്ടത്തിൽ 272 റൺസ് നേടി . 94 പന്തിൽ 102 റൺസ് നേടിയ ശുഭമാൻ ഗില്ലിന്റെ പ്രകടനമാണ് ഇന്ത്യക്ക് മികച്ച സ്കോർ നൽകിയത് . പാകിസ്ഥാന് വേണ്ടി മുഹമ്മദ് മൂസ 4 വിക്കറ്റും അർഷാദ് ഇക്ബാൽ 3 വിക്കറ്റും നേടി .

മറുപടി ബാറ്റിങ്ങിൽ പാകിസ്ഥാൻ 29.3 ഓവറിൽ 69 റൺസിന് ഓൾ ഔട്ട് ആയി .4 വിക്കറ്റ് നേടിയ ഇഷാൻ ആണ് പാകിസ്ഥാനെ തകർത്തത് .

ശുബ്‌മാൻ ഗിൽ ആണ് മാൻ ഓഫ് ദി മാച്ച്