വിരാട് കോഹ്ലിയ്ക്ക് ഗാർഡ് ഓഫ് ഓണർ നൽകി സഹതാരങ്ങൾ, വീഡിയോ കാണാം

ടെസ്റ്റ് ക്രിക്കറ്റിൽ തൻ്റെ നൂറാം മത്സരം പൂർത്തിയാക്കിയ മുൻ ഇന്ത്യൻ ക്യാപ്റ്റൻ വിരാട് കോഹ്ലിയ്ക്ക് ഗാർഡ് ഓഫ് ഓണർ നൽകി സഹതാരങ്ങൾ. രണ്ടാം ദിനത്തിൽ ശ്രീലങ്കൻ ഇന്നിങ്സിനായി ഫീൽഡിങിനിറങ്ങുന്നതിന് മുന്നോടിയായാണ് മുൻ ക്യാപ്റ്റന് സഹതാരങ്ങൾ ഗാർഡ് ഓഫ് ഓണർ നൽകി ആദരിച്ചത്.

( Picture Source ; Twitter )

മത്സരത്തോടെ ടെസ്റ്റ് ക്രിക്കറ്റിൽ 100 മത്സരങ്ങൾ കളിക്കുന്ന പന്ത്രണ്ടാമത്തെ ഇന്ത്യൻ താരമായി കോഹ്ലി മാറിയിരുന്നു. സച്ചിൻ ടെണ്ടുൽക്കർ, രാഹുൽ ദ്രാവിഡ്, വി വി എസ് ലക്ഷ്മൺ, അനിൽ കുംബ്ലെ, കപിൽ ദേവ്, സുനിൽ ഗവാസ്കർ, വെങ്സർക്കർ, സൗരവ് ഗാംഗുലി, വീരേന്ദർ സെവാഗ്, ഹർഭജൻ സിങ്, ഇഷാന്ത് ശർമ്മ എന്നിവരാണ് കോഹ്ലിയ്ക്ക് മുൻപ് ടെസ്റ്റ് ക്രിക്കറ്റിൽ 100 മത്സരങ്ങൾ കളിച്ചിട്ടുള്ള ഇന്ത്യൻ താരങ്ങൾ.

വീഡിയോ ;

മത്സരത്തിൽ ടോസ് നേടി ബാറ്റിങിനിറങ്ങിയ ഇന്ത്യ ആദ്യ ഇന്നിങ്സിൽ 8 വിക്കറ്റ് നഷ്ടത്തിൽ 574 റൺസ് നേടി ഇന്നിങ്സ് ഡിക്ലയർ ചെയ്തു. സെഞ്ചുറി നേടിയ രവീന്ദ്ര ജഡേജയാണ് ഇന്ത്യയ്ക്ക് കൂറ്റൻ സ്കോർ സമ്മാനിച്ചത്. 228 പന്തിൽ 175 റൺസ് നേടി ജഡേജ പുറത്താകാതെ നിന്നു. 97 പന്തിൽ 96 റൺസ് നേടിയ വിക്കറ്റ് കീപ്പർ റിഷഭ് പന്തും, 82 പന്തിൽ 61 റൺസ് നേടിയ രവിചന്ദ്രൻ അശ്വിനും 58 റൺസ് നേടിയ ഹനുമാ വിഹാരിയും ജഡേജയ്ക്കൊപ്പം ഇന്ത്യക്കായി മികച്ച പ്രകടനം പുറത്തെടുത്തു.