Skip to content

ഗാർഡ് ഓഫ് ഓണർ നൽകാനായി കോഹ്ലിയെ ഫീൽഡിൽ നിന്നും തിരിച്ചയച്ച് ക്യാപ്റ്റൻ രോഹിത് ശർമ്മ, വീഡിയോ കാണാം

തൻ്റെ നൂറാം ടെസ്റ്റ് മത്സരത്തിൽ ഫീൽഡിങിനിറങ്ങിയ വിരാട് കോഹ്ലിയെ ഗാർഡ് ഓഫ് ഓണർ നൽകിയാണ് ഇന്ത്യൻ ടീം ആദരിച്ചത്. ഇന്ത്യൻ ക്യാപ്റ്റൻ രോഹിത് ശർമ്മയുടെ നിർദ്ദേശപ്രകാരമാണ് ഇന്ത്യൻ താരങ്ങൾ വിരാട് കോഹ്ലിയ്ക്ക് ഗാർഡ് ഓഫ് ഓണർ നൽകിയത്. ഗാർഡ് ഓഫ് നൽകാനായി മൈതാനത്ത് ഇറങ്ങിയ കോഹ്ലിയെ രോഹിത് ശർമ്മ തിരിച്ചുപോയി വീണ്ടും മൈതാനത്തിറങ്ങാൻ ആവശ്യപെടുന്ന വീഡിയോ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുകയാണ്.

( Picture Source : Twitter )

വളരെ സന്തോഷത്തോടെയാണ് കോഹ്ലി ഗാർഡ് ഓഫ് ഓണർ സ്വീകരിച്ചത്. അതിനുശേഷം രോഹിത് ശർമ്മയ്ക്ക് കോഹ്ലി കൈകൊടുക്കുകയും ചെയ്തു. ഇരുവരും തമ്മിലുള്ള സുഹൃദ്ബന്ധം വിളിച്ചോതുന്നത് കൂടിയായിരുന്നു ഈ രംഗങ്ങൾ.

( Picture Source : Twitter )

ഗാർഡ് ഓഫ് ഓണർ നൽകുന്നതിന് മുൻപേ കോഹ്ലി മൈതാനത്തിറങ്ങിയിരുന്നു. അതുകൊണ്ടാണ് ഗാർഡ് ഓഫ് ഓണർ നൽകാനായി കോഹ്ലിയോട് വീണ്ടും മൈതാനത്തിറങ്ങാൻ ആവശ്യപെട്ടത്. ഇക്കാര്യം കോഹ്ലിയ്ക്കും സർപ്രൈസ് ആയിരുന്നുവെന്ന് വീഡിയോയിൽ വ്യക്തമാണ്.

വീഡിയോ ;

ടെസ്റ്റിൽ 100 മത്സരങ്ങൾ കളിക്കുന്ന പന്ത്രണ്ടാമത്തെ ഇന്ത്യൻ പ്ലേയറാണ് കോഹ്ലി. സച്ചിൻ ടെണ്ടുൽക്കർ, രാഹുൽ ദ്രാവിഡ്, സുനിൽ ഗവാസ്കർ, വി വി എസ് ലക്ഷ്മൺ, കപിൽ ദേവ്, അനിൽ കുംബ്ലെ, വെങ്സർക്കർ, സൗരവ് ഗാംഗുലി, വീരേന്ദർ സെവാഗ്, ഹർഭജൻ സിങ്, ഇഷാന്ത് ശർമ്മ എന്നിവരാണ് ഇതിനുമുൻപ് ഇന്ത്യയ്ക്ക് വേണ്ടി 100 ടെസ്റ്റ് മത്സരങ്ങൾ കളിച്ചിട്ടുള്ള താരങ്ങൾ.

( Picture Source : BCCI )