Skip to content

രോഹിതിന് മുന്നിൽ വിഷമം കടിച്ചു പിടിക്കാൻ പാട്പ്പെടുന്ന പന്ത് ; 4 റൺസിന് സെഞ്ചുറി നഷ്ട്ടമായതിന് പിന്നാലെ കടുത്ത നിരാശയിൽ റിഷഭ് പന്ത് – വീഡിയോ

ഇന്നലെ ആരംഭിച്ച ശ്രീലങ്കയ്ക്കെതിരായ ആദ്യ ടെസ്റ്റ് മത്സരത്തിൽ തകർപ്പൻ പ്രകടനമാണ് റിഷഭ് പന്ത് പുറത്തെടുത്തത്. ഏകദിന ശൈലിയിൽ ബാറ്റ് ചെയ്‌ത റിഷഭ് 97 പന്തിൽ 9 ഫോറും 4 സിക്‌സും സഹിതം 96 റൺസ് നേടിയാണ് പുറത്തായത്. സെഞ്ചുറിക്ക് 4 റൺസ് അകലെ ലക്മലിന്റെ പന്തിൽ ബൗൾഡ് ആവുകയായിരുന്നു. ടെസ്റ്റ് കരിയറിൽ ഇത് അഞ്ചാം തവണയാണ് പന്ത് 90നും 99നും ഇടയിൽ പുറത്താവുന്നത്.

( Picture Source : BCCI )

കഴിഞ്ഞ നാല് തവണയും സെഞ്ചുറി നഷ്ട്ടമായതിൽ അധികം സങ്കടപ്പെട്ട് കാണാതിരുന്ന റിഷഭ് പന്ത് പതിവിന് വിപരീതമായി കടുത്ത നിരാശയിലും വിഷമത്തിലും ആയിരുന്നു. ഡ്രസ്സിംഗ് റൂമിൽ ക്യാപ്റ്റൻ രോഹിതിന് അരികിൽ വിഷമം കടിച്ചമർത്താൻ ശ്രമിക്കുന്ന റിഷഭിന്റെ  വീഡിയോയും ഇതിനിടെ വൈറൽ ആയിരുന്നു. സെഞ്ചുറി നഷ്ട്ടമായതിന്റെ നിരാശ എത്രത്തോളമെന്ന് ഈ വീഡിയോയിൽ നിന്ന് വ്യക്തമായി മനസ്സിലാക്കാം.

റിഷഭ് പന്തിൻ്റെ തകർപ്പൻ ബാറ്റിങ് മികവിൽ മൊഹാലിയിൽ ഒന്നാം ടെസ്റ്റിലെ ആദ്യ ഇന്നിങ്സിൽ ഇന്ത്യ മികച്ച സ്കോറിലേക്ക് നീങ്ങുകയാണ്. ആദ്യ ദിനം കളി അവസാനിക്കുമ്പോൾ ടോസ് നേടി ബാറ്റിങിനിറങ്ങിയ ഇന്ത്യ 6 വിക്കറ്റ് നഷ്ടത്തിൽ 357 റൺസ് നേടിയിട്ടുണ്ട്. 82 പന്തിൽ 45 റൺസ് നേടിയ രവീന്ദ്ര ജഡേജയും 10 റൺസ് നേടിയ രവിചന്ദ്രൻ അശ്വിനുമാണ് ആദ്യ ദിനം അവസാനിക്കുമ്പോൾ ക്രീസിലുള്ളത്.

97 പന്തിൽ നിന്നും 9 ഫോറും 4 സിക്സുമടക്കം 96 റൺസ് നേടിയ റിഷഭ് പന്താണ് മത്സരം ആദ്യ ദിനത്തിൽ തന്നെ ഇന്ത്യയുടെ വരുതിയിലാക്കിയത്.
ശ്രേയസ് അയ്യർക്കൊപ്പം അഞ്ചാം വിക്കറ്റിൽ 53 റൺസ് കൂട്ടിച്ചേർത്ത പന്ത് ജഡേജയ്ക്കൊപ്പം ആറാം വിക്കറ്റിൽ 104 റൺസ് കൂട്ടിച്ചേർത്തു. 9 ഫോറും 4 സിക്സും നേടി കാണികളെ ആവേശത്തിലാഴ്ത്തിയ പ്രകടനമാണ് പന്ത് കാഴ്ച്ചവെച്ചത്. സെഞ്ചുറിയ്ക്ക് നാല് റൺസ് അകലെ ലക്മലാണ് പന്തിനെ പുറത്താക്കിയത്.

ഭേദപ്പെട്ട തുടക്കമാണ് ക്യാപ്റ്റൻ രോഹിത് ശർമ്മയും മായങ്ക് അഗർവാളും ഇന്ത്യയ്ക്ക് നൽകിയത്. ഓപ്പണിംഗ് കൂട്ടുകെട്ടിൽ 52 റൺസ് ഇരുവരും കൂട്ടിച്ചേർത്തു. അഗർവാൾ 33 റൺസും രോഹിത് ശർമ്മ 29 റൺസും നേടി പുറത്തായി. പുജാരയ്ക്ക് പകരക്കരനായി മൂന്നാമനായി ഇറങ്ങിയ ഹനുമാ വിഹാരി 58 റൺസ് നേടി പുറത്തായപ്പോൾ തൻ്റെ നൂറാം മത്സരത്തിൽ ബാറ്റിങിനിറങ്ങിയ വിരാട് കോഹ്ലി 45 റൺസ് നേടി പുറത്തായപ്പോൾ ശ്രേയസ് അയ്യർ 27 റൺസ് നേടി പുറത്തായി.