Skip to content

ഡ്രസിങ് റൂമിൽ ഫാഫ് ഡുപ്ലെസിസിനെ അനുകരിച്ച് ഇന്ത്യൻ ക്യാപ്റ്റൻ രോഹിത് ശർമ്മ, വീഡിയോ കാണാം

ഇന്ത്യയും ശ്രീലങ്കയും തമ്മിൽ മൊഹാലിയിൽ നടക്കുന്ന ആദ്യ ടെസ്റ്റ് മത്സരത്തിൽ മുൻ ഇന്ത്യൻ ക്യാപ്റ്റൻ വിരാട് കോഹ്ലി 100 ടെസ്റ്റ് മത്സരങ്ങളെന്ന നാഴികക്കല്ല് പിന്നിട്ടപ്പോൾ മത്സരത്തോടെ ടെസ്റ്റ് ക്രിക്കറ്റിൽ ക്യാപ്റ്റനായി അരങ്ങേറ്റം കുറിച്ചിരിക്കുകയാണ് രോഹിത് ശർമ്മ. ഇന്ത്യയുടെ പുതിയ ടെസ്റ്റ് ക്യാപ്റ്റനിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിനിടെ ഡ്രസിങ് റൂമിലെ രോഹിത് ശർമ്മയുടെ ചില നിമിഷങ്ങളും ആരാധകരുടെ ശ്രദ്ധയിൽ പതിഞ്ഞു. അതിലൊന്ന് മുൻ ദക്ഷിണാഫ്രിക്കൻ ക്യാപ്റ്റനായ ഫാഫ് ഡുപ്ലെസിസിൻ്റെ ബാറ്റിങ് സ്റ്റാൻസ് രോഹിത് ശർമ്മ അനുകരിക്കുന്നതായിരുന്നു.

( Picture Source : Twitter )

മൂന്ന് ഫോർമാറ്റിലും ഇന്ത്യയെ നയിക്കുന്ന അഞ്ചാമത്തെ ക്യാപ്റ്റനാണ് രോഹിത് ശർമ്മ. വീരേന്ദർ സെവാഗ്, എം എസ് ധോണി, വിരാട് കോഹ്ലി, അജിങ്ക്യ രഹാനെ എന്നിവരാണ് ഇതിനുമുൻപ് മൂന്ന് ഫോർമാറ്റിലും ഇന്ത്യയെ നയിച്ചിട്ടുള്ള താരങ്ങൾ.

( Picture Source : Twitter )

ആദ്യ ഇന്നിങ്സിലെ 43 ആം ഓവറിൽ വിരാട് കോഹ്ലി ബാറ്റ് ചെയ്യുന്നതിനിടെയാണ് ഫാഫ് ഡുപ്ലെസിസിൻ്റെ ബാറ്റിങ് സ്റ്റാൻസ് ഡ്രസിങ് റൂമിൽ നിന്നുകൊണ്ട് രോഹിത് ശർമ്മ അനുകരിച്ചത്. നിമിഷനേരത്തിനുള്ളിൽ ഈ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലാവുകയും ചെയ്തു.

വീഡിയോ ;

ഐ പി എല്ലിൽ കഴിഞ്ഞ സീസണിൽ ചെന്നൈ സൂപ്പർ കിങ്സിനായി തകർപ്പൻ പ്രകടനം കാഴ്ച്ചവെച്ച ഡുപ്ലെസിസ് ഇക്കുറി വിരാട് കോഹ്ലിയ്ക്കൊപ്പം റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂരിലാണ് കളിക്കുന്നത്.

( Picture Source : Twitter )

മത്സരത്തിൽ ഇന്ത്യയ്ക്ക് വേഗതയേറിയ തുടക്കം സമ്മാനിച്ച രോഹിത് ശർമ്മ 28 പന്തിൽ 29 റൺസ് നേടിയാണ് പുറത്തായത്. ആദ്യ ദിനം അവസാനിക്കുമ്പോൾ 97 പന്തിൽ 96 റൺസ് നേടിയ റിഷഭ് പന്തിൻ്റെയും 58 റൺസ് നേടിയ ഹനുമാ വിഹാരിയുടെയും അർധസെഞ്ചുറി മികവിൽ ആദ്യ ഇന്നിങ്സിൽ 6 വിക്കറ്റ് നഷ്ടത്തിൽ 357 റൺസ് ഇന്ത്യ നേടിയിട്ടുണ്ട്. 45 റൺസ് നേടിയ ജഡേജയും 10 റൺസ് നേടിയ രവിചന്ദ്രൻ അശ്വിനുമാണ് ഇന്ത്യയ്ക്ക് വേണ്ടി ക്രീസിലുള്ളത്.

( Picture Source : BCCI )