Skip to content

പെർത്തിലെ ആദ്യ വിജയം ഇംഗ്ലണ്ടിന് 

ഏകദിന പരമ്പരയിലെ അവസാന മത്സരവും വിജയിച്ച്‌ 4-1 ന് പരമ്പര തൂത്തുവാരി ഇംഗ്ലണ്ട് . പെർത്തിലെ പുതിയ സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ 12 റൺസിനാണ് ഓസ്ട്രേലിയയെ പരാജയപ്പെടുത്തിയത് . 

ടോസ് നഷ്ട്ടപെട്ട് ആദ്യം ബാറ്റ് ചെയ്ത ഇംഗ്ലണ്ട്  47.4 ഓവറിൽ 259 റൺസിന് ഓൾ ഔട്ട് ആയി.  62 റൺസ് നേടിയ റൂട്ടിന്റെ പ്രകടനമാണ് ഇംഗ്ലണ്ടിന് ഭേദപ്പെട്ട സ്കോർ സമ്മാനിച്ചത് . ടൈ 46 റൺസ് വിട്ടു കൊടുത്ത് 5 വിക്കറ്റ് നേടി . 

മറുപടി ബാറ്റിങ്ങിൽ ഓസ്ട്രേലിയ 48.2 ഓവറിൽ 247 റൺസിന് എല്ലാവരും പുറത്തായി . 87 റൺസ് എടുത്ത സ്റ്റോയിനിസ് മാത്രമാണ് ഭേദപ്പെട്ട പ്രകടനം കാഴ്ച്ച വെച്ചത് . Curren ന്റെ 35 /5 വിക്കറ്റ് പ്രകടനമാണ് ഓസ്ട്രേലിയയെ തകർത്തത് .