Skip to content

മൂന്നാം ടെസ്റ്റിൽ ഇന്ത്യക്ക് തകർപ്പൻ ജയം 

സൗത്താഫ്രിക്കക്കെതിരായ മൂന്നാം ടെസ്റ്റിൽ ഇന്ത്യക്ക് തകർപ്പൻ ജയം . നാടകീയത നിറഞ്ഞ മത്സരത്തിൽ 63 റൺസിനാണ് ഇന്ത്യ വിജയം നേടിയത് . ഒരു ഘട്ടത്തിൽ അനായാസ വിജയത്തിലേക്ക് കുതിച്ച സൗത്താഫ്രിക്കയെ മുഹമ്മദ്‌ ഷാമിയുടെ തകർപ്പൻ ബൗളിംഗ് ആണ് സമ്മർദത്തിൽ ആക്കിയത് . 

86 റൺസ് നേടി പുറത്താകാതെ നിന്ന എൽഗറും 52 റൺസ് നേടി പുറത്തായ അംലയും മാത്രമാണ് സൗത്താഫ്രിക്കൻ നിരയിൽ തിളങ്ങിയത് . 

മുഹമ്മദ് ഷാമി 5 വിക്കറ്റും ഇഷാന്ത് ശർമ ബുംറ രണ്ടും ഭുവനെശ്വേർ കുമാർ2 ഒരു വിക്കറ്റും നേടി .

മൂന്നു മത്സരങ്ങളുടെ പരമ്പര സൗത്താഫ്രിക്ക 2-1 ന് വിജയിച്ചു .