Skip to content

ബംഗ്ലാദേശിനെ തകർത്ത് ത്രി-രാഷ്ട്ര ടൂർണമെന്റ് സ്വന്തമാക്കി ശ്രീലങ്ക 

ബംഗ്ലാദേശ് സിംബാബ്‌വെ ടീമുകൾക്കെതിരായ ത്രിരാഷ്ട്ര ടൂർണമെന്റിൽ ശ്രീലങ്കക്ക് വിജയം . ഫൈനലിൽ 79 റൺസിനാണ് ശ്രിലങ്ക ബംഗ്ലാദേശിനെ തകർത്തത് . 

ആദ്യം ബാറ്റ് ചെയ്ത ശ്രിലങ്ക നിശ്ചിത 50 ഓവറിൽ 221 റൺസ് എടുത്തു . 56 റൺസ്  എടുത്ത തരംഗയും 42 റൺസ് നേടിയ ഡിക്ക് വെല്ലയും 45 റൺസ് നേടിയ ക്യാപ്റ്റൻ ചാന്ദിമലും ആണ് ബംഗ്ലാദേശിന് ഭേദപ്പെട്ട സ്കോർ സമ്മാനിച്ചത് . 

മറുപടി ബാറ്റിങ്ങിൽ ബംഗ്ലാദേശ് 41.1 ഓവറിൽ 142 റൺസിന് ഓൾ ഔട്ട് ആയി . 76 റൺസ് നേടിയ ക്യാപ്റ്റൻ മുഹമ്മദുള്ള മാത്രമാണ് ബംഗ്ലാദേശ് നിരയിൽ തിളങ്ങിയത് .  

ഉപുൽ തരംഗയാണ് മാൻ ഓഫ് ദി മാച്ച് . തിസേര പെരേരയാണ് മാൻ ഓഫ് ദി സീരീസ്.