Skip to content

അത് എന്നുമെൻ്റെ ഓർമ്മയിൽ ഉണ്ടാകും, അവസാന മത്സരത്തിന് ശേഷം കോഹ്ലി തനിക്ക് നൽകിയ വിലമതിക്കാനാകാത്ത സമ്മാനത്തെ പറ്റി വെളിപ്പെടുത്തി സച്ചിൻ ടെൻണ്ടുൽക്കർ

അന്താരാഷ്ട്ര ക്രിക്കറ്റിലെ തൻ്റെ അവസാന മത്സരത്തിന് ശേഷം വിരാട് കോഹ്ലി തനിക്ക് നൽകിയ വിലമതിക്കാനാകാത്ത സമ്മാനത്തെ പറ്റി വെളിപ്പെടുത്തി ക്രിക്കറ്റ് ഇതിഹാസം സച്ചിൻ ടെണ്ടുൽക്കർ. പ്രമുഖ അമേരിക്കൻ മാധ്യമപ്രവർത്തകനുമായി നടന്ന അഭിമുഖത്തിലാണ് കോഹ്ലിയുമായുള്ള അതിവൈകാരിക നിമിഷത്തെ കുറിച്ച് സച്ചിൻ ടെണ്ടുൽക്കർ തുറന്നുപറഞ്ഞത്.

അന്താരാഷ്ട്ര ക്രിക്കറ്റിലെ തൻ്റെ അവസാന മത്സരത്തിന് ശേഷം വിരാട് കോഹ്ലി അവൻ്റെ അച്ഛൻ നൽകിയിരുന്ന ചരട് തനിക്ക് സമ്മാനിച്ചുവെന്നും ജീവിതത്തിൽ ഒരിക്കലും മറക്കാൻ കഴിയാത്ത നിമിഷമായിരുന്നു അതെന്നും അഭിമുഖത്തിൽ സച്ചിൻ പറഞ്ഞു.

” അവസാന മത്സരത്തിന് ശേഷം തലയിൽ ഒരു തൂവാല ഇട്ടുകൊണ്ട് വളരെ ഇമോഷണലായി കണ്ണുനീർ തുടച്ചുകൊണ്ട് ഒരു മൂലയിൽ ഞാൻ ഇരിക്കുകയായിരുന്നു. ആ സമയത്ത് വിരാട് എൻ്റെ അടുത്ത് വന്ന് അവൻ്റെ അച്ഛൻ അവന് നൽകിയ പവിത്രമായ ചരട് എനിക്ക് തന്നു. ”

” ഞനത് കുറച്ച് നേരം സൂക്ഷിച്ചു, എന്നിട്ട് അത് അവനുതന്നെ തിരികെ നൽകികൊണ്ട് പറഞ്ഞു, ഇത് അമൂല്യമാണ്. ഇത് നിന്നോടൊപ്പമാണ് ഉണ്ടാവേണ്ടത്, ഇത് നിൻ്റെ സ്വത്താണ്. നിൻ്റെ അവസാന ശ്വാസം വരെ ഇത് കയ്യിൽ ഉണ്ടാകണം. ‘ ഞാൻ ആ ചരട് അവന് തിരികെ നൽകി. അത് വികാരനിഭരമായ നിമിഷമായിരുന്നു. അത് എൻ്റെ ഓർമ്മയിൽ എന്നുമുണ്ടാകും. ” അഭിമുഖത്തിൽ സച്ചിൻ പറഞ്ഞു.

” ഞങ്ങൾ സാധാരണ കൈതണ്ടയിൽ ചരടുകൾ ധരിക്കാറുണ്ട്. ഇന്ത്യയിൽ ധരളമി ആളുകൾ അത് ചെയ്യുന്നു. ഒരു ദിവസം അച്ഛൻ കൈവശം വച്ചിരുന്ന ചരട് എനിക്ക് തന്നു m അത് എല്ലായ്പ്പോഴും ഞാനെൻ്റെ ബാഗിൽ സൂക്ഷിച്ചിരുന്നു. എൻ്റെ ജീവിതത്തിലെ എറ്റവും വിലപെട്ട വസ്തു ഇതാണ്, അതുകൊണ്ട് തന്നെ എന്നെയും മറ്റുള്ളവരെയും ഇത്രയധികം പ്രചോദിപ്പിച്ച അദ്ദേഹത്തിന് ഇതിലും വിലയേറിയ മറ്റൊന്നും നൽകാനാകില്ലയെന്ന് എനിക്ക് തോന്നി. അത് അദ്ദേഹത്തിനുള്ള എൻ്റെ ചെറിയൊരു സമ്മാനമായിരുന്നു. ” മാധ്യമപ്രവർത്തകൻ പങ്കുവെച്ച വീഡിയോയിൽ വിരാട് കോഹ്ലി പറഞ്ഞു.