Skip to content

ന്യൂസിലൻഡിനെതിരെ വിചിത്രമായ രീതിയിൽ പുറത്തായി ഇന്ത്യൻ വുമൺസ് ടീം വൈസ് ക്യാപ്റ്റൻ ഹർമൻപ്രീത് കൗർ, വീഡിയോ കാണാം

ഐസിസി ലോകകപ്പിന് ഇനി ദിവസങ്ങൾ മാത്രം ശേഷിക്കെ മോശം ഫോം തുടർന്ന് ഇന്ത്യൻ വനിത ടീം വൈസ് ക്യാപ്റ്റൻ ഹർമൻപ്രീത് കൗർ. ഫോം കണ്ടെത്താൻ വിഷമിക്കുന്ന താരം ന്യൂസിലൻഡിനെതിരായ മൂന്നാം ഏകദിനത്തിൽ വിചിത്രമായ രീതിയിലാണ് പുറത്തായത്. താരത്തിൻ്റെ വിചിത്രമായ പുറത്താകൽ സോഷ്യൽ മീഡിയയിൽ വൈറാലാവുകയും ചെയ്തു.

( Picture Source : Twitter )

മത്സരത്തിലെ 28 ആം ഓവറിലെ നാലാം പന്തിലാണ് ക്രിക്കറ്റിൽ അധികം കണ്ടുപരിചയമില്ലാത്ത രീതിയിൽ താരം പുറത്തായത്. ന്യൂസിലാൻഡ് ബൗളർ ഫ്രാൻസസ് മാക്കേ എറിഞ്ഞ ഓവറിലെ നാലാം പന്തിൽ ക്രീസ് വിട്ടിറങ്ങിവന്നുകൊണ്ട് കൗർ ഡിഫൻഡ് ചെയ്യുകയും പന്ത് നേരെ ബൗളറുടെ കൈകളിൽ എത്തുകയും ചെയ്തു. കൗർ ക്രീസിന് വളരെ വെളിയിലാണെന്ന് മനസ്സിലാക്കിയ ബൗളർ ഉടനെ പന്ത് വിക്കറ്റ് കീപ്പർക്ക് ത്രോ ചെയ്യുകയും അപകടം മനസ്സിലാക്കി ഹർമൻപ്രീത് കൗർ ക്രീസിൽ എത്തും മുൻപേ വിക്കറ്റ് കീപ്പർ താരത്തെ റണ്ണൗട്ടാക്കുകയും ചെയ്തു.

വിഡിയോ :

2017 ലോകകപ്പ് സെമിഫൈനലിൽ ഓസ്ട്രേലിയക്കെതിരെ പുറത്താകാതെ 171 റൺസ് നേടിയ ശേഷം പിന്നീട് നടന്ന 32 മത്സരങ്ങളിൽ നിന്നും 27.90 ശരാശരിയിൽ 614 റൺസ് മാത്രമാണ് കൗർ നേടിയിട്ടുള്ളത്. കൗറിനെ ഇന്ത്യൻ ടീമിൽ നിന്നും ഒഴിവാക്കമെന്ന് മുൻ ഇന്ത്യൻ ക്യാപ്റ്റൻ കൂടിയായ ഡയാന എദുൽജി അടക്കമുള്ളവർ ആവശ്യപെട്ടിരുന്നു.

( Picture Source : Twitter )

മത്സരത്തിൽ മൂന്ന് വിക്കറ്റിന് വിജയിച്ച ആതിഥേയരായ ന്യൂസിലാൻഡ് 5 മത്സരങ്ങളുടെ പരമ്പര രണ്ട് മത്സരം കൂടെബാക്കിനിൽക്കെ 3-0 ന് സ്വന്തമാക്കി. മത്സരത്തിൽ ഇന്ത്യ ഉയർത്തിയ 280 റൺസിൻ്റെ വിജയലക്ഷ്യം 49.1 ഓവറിൽ 7 വിക്കറ്റ് നഷ്ട്ടത്തിൽ ന്യൂസിലാൻഡ് മറികടന്നു.

( Picture Source : Twitter )