Skip to content

ഏറ്റവും കൂടുതൽ ടെസ്റ്റ് റൺസ് നേടിയ ഇന്ത്യൻ ക്യാപ്റ്റൻമാർ 

ടെസ്റ്റ് ക്രിക്കറ്റിൽ ഏറ്റവും കൂടുതൽ റൺസ് നേടിയ ഇന്ത്യൻ ക്യാപ്റ്റൻമാരെ കാണാം …

8 . രാഹുൽ ദ്രാവിഡ് 


ഇന്ത്യൻ ക്രിക്കറ്റിന്റെ വൻമതിൽ രാഹുൽ ദ്രാവിഡ് ആണ് ഏറ്റവും കൂടുതൽ ടെസ്റ്റ് റൺസ് നേടിയ ഇന്ത്യൻ ബാറ്റ്സ്മാന്മാരുടെ ലിസ്റ്റിൽ എട്ടാമത് . 

25 ടെസ്റ്റ് മത്സരങ്ങളിൽ ഇന്ത്യയെ നയിച്ച ദ്രാവിഡ് 44.51 ശരാശരിയിൽ 1736 റൺസ് നേടി . 4 സെഞ്ചുറിയും 10 ഫിഫ്റ്റിയും ദ്രാവിഡ് നേടി . 

7. സച്ചിൻ ടെണ്ടുൽക്കർ 


2054 റൺസ് ആണ് ക്യാപ്റ്റൻ ആയ 24 ടെസ്റ്റ് മത്സരങ്ങളിൽ നിന്നും സച്ചിൻ നേടിയത് . 51.35 ആണ് സച്ചിന്റെ ശരാശരി. 7 സെഞ്ചുറിയും 7 ഫിഫ്റ്റിയും സച്ചിൻ ക്യാപ്റ്റനായിരിക്കെ നേടി . 

6. പട്ടൗഡി 


ക്യാപ്റ്റൻ ആയ 40 ടെസ്റ്റ് മത്സരങ്ങളിൽ നിന്നും 2424 റൺസ് ആണ് പട്ടൗഡി നേടിയത് . 5 സെഞ്ചുറിയും 13 ഫിഫ്റ്റിയും അദ്ദേഹം ക്യാപ്റ്റൻ ആയിരികെ നേടി . 

5. സൗരവ് ഗാംഗുലി 

ക്യാപ്റ്റൻ ആയ 49 മത്സരങ്ങളിൽ നിന്നും 2561 റൺസ് നേടിയ സൗരവ് ഗാംഗുലിയാണ് അഞ്ചാമത് . 36.66 ശരാശരിയിൽ ബാറ്റ് ചെയ്ത ഗാംഗുലി 5 സെഞ്ചുറിയും 13 ഫിഫ്റ്റിയും നേടിയിട്ടുണ്ട് . 

4 . അസ്‌റുദ്ദിൻ 

47 മത്സരങ്ങളിൽ നിന്നും 43.93 ശരാശരിയിൽ 2857 റൺസ് Azharuddin നേടിയത് . 9 സെഞ്ചുറിയും 9 ഫിഫ്റ്റിയും അദ്ദേഹം നേടി . 

3.  ഗവാസ്കർ 


47  ടെസ്റ്റ് മല്സരങ്ങളിൽ നിന്നും 50.72 ശരാശരിയിൽ 3449 റൺസ് നേടിയ സുനിൽ ഗവാസ്കർ ആണ് മൂന്നാമത് . 11 സെഞ്ചുറിയും 14 ഫിഫ്റ്റിയും അദ്ദേഹം നേടി .

2. മഹേന്ദ്ര സിങ് ധോണി 


60  ടെസ്റ്റ് മത്സരങ്ങളിൽ ഇന്ത്യയെ നയിച്ച ധോണി 40.63 ശരാശരിയിൽ 3454 റൺസ് നേടി . 5 സെഞ്ചുറിയും 24 ഫിഫ്റ്റിയും ക്യാപ്റ്റൻ ആയിരിക്കെ ധോണി നേടി . 

1. വിരാട് കോഹ്ലി 


സൗത്താഫ്രിക്കക്കെതിരായ മൂന്നാം ടെസ്റ്റ് മത്സരത്തിലെ രണ്ടാം ഇന്നിങ്സിൽ 41 റൺസ് നേടിയതോടെയാണ് ധോണിയുടെ പേരിലായിരുന്ന റെക്കോർഡ് കോഹ്ലി മറികടന്നത് . 35 മത്സരങ്ങളിൽ നിന്നും 3456 റൺസ് ക്യാപ്റ്റൻ ആയതിന് ശേഷം കോഹ്ലി നേടി.  65.20 ആണ് കൊഹ്‌ലിയുടെ ശരാശരി . 14 സെഞ്ചുറിയും 6 ഫിഫ്റ്റിയും കോഹ്ലി നേടി .