Skip to content

വിൻഡീസ് ടീമിൽ കളിക്കാനില്ല റസ്സലിനും നരെയ്നും പൊള്ളാർഡിനും പണം മതി 

ഐസിസി വേൾഡ് കപ്പ് യോഗ്യത മത്സരങ്ങൾക്കുള്ള വെസ്റ്റ് ഇൻഡീസ് ടീമിനെ പ്രഖ്യാപിച്ചു . ക്രിസ് ഗെയ്ൽ ടീമിൽ ഇടം നേടിയപ്പോൾ ബ്രാവോ , പൊള്ളാർഡ് , നരെയ്ൻ , റസ്സൽ  എന്നിവർ  ടീമിൽ നിന്ന് വിട്ടു നിന്നു . 

മാർച്ച് 4 മുതൽ 25 വരെയാണ് ക്വാളിഫയർ മത്സരങ്ങൾ നടക്കുന്നത് . എന്നാൽ ഫെബ്രുവരി 22 ന് പാകിസ്ഥാൻ സൂപ്പർ ലീഗ് തുടങ്ങുന്നതിനാലാണ് താരങ്ങൾ യോഗ്യത മത്സരത്തിൽ നിന്നും വിട്ടു നിന്നത് . 

ജേസൺ ഹോൾഡർ നയിക്കുന്ന ടീമിൽ ജെസൺ  മൊഹമ്മദ് ആണ് വൈസ് ക്യാപ്റ്റൻ . 
സിംബാബ്‌വെയിൽ നടക്കുന്ന മത്സരങ്ങളിൽ അഫ്ഘാനിസ്ഥാൻ, സിംബാബ്‌വെ, നെതിർലൻഡ്, സ്കോട്ലൻഡ് , ഹോങ് കോങ്ങ്, ഗിനിയ എന്നീ ടീമുകൾ മാറ്റുരക്കും . 

Windies Squad: Jason Holder (capt), Jason Mohammed (vice-capt), Chris Gayle, Evin Lewis, Marlon Samuels, Shai Hope (wk), Carlos Brathwaite, Rovman Powell, Ashley Nurse, Sheldon Cotterell, Nikita Miller, Kesrick Williams, Kemar Roach, Shimron Hetmyer, Devendra Bishoo