Skip to content

കോഹ്ലിയുടെ കാലം കഴിഞ്ഞോ?! 80 മാസങ്ങൾക്ക് ശേഷം കോഹ്ലിയുടെ കരിയറിൽ ആദ്യമായി അതും സംഭവിച്ചു

വെസ്റ്റ് ഇൻഡീസിനെതിരായ മൂന്നാം ഏകദിനത്തിൽ കോഹ്ലി ഫോമിൽ തിരിച്ചെത്തുമെന്ന് കരുതിയ ആരാധകർക്ക് നിരാശ പകർന്ന് പൂജ്യത്തിൽ പുറത്തായി കോഹ്ലി. നാലാം ഓവറിൽ ക്യാപ്റ്റൻ രോഹിത് പുറത്തായതിന് പിന്നാലെ ക്രീസിൽ എത്തിയ കോഹ്ലി നേരിട്ട രണ്ടാം പന്തിൽ വിക്കറ്റ് കീപ്പർ ഷായ് ഹോപ്പിന് ക്യാച്ച് നൽകി മടങ്ങി. അൽസാരി ജോസഫിന്റെ ലെഗ് സൈഡിൽ വന്ന ഡെലിവറി ഫ്ലിക്ക് ചെയ്യാൻ ശ്രമിക്കുന്നതിനിടെയാണ് ബാറ്റിൽ ഉരസി വിക്കറ്റ് കീപ്പറിന്റെ കൈകളിൽ എത്തിയത്.

ഈ സീരീസിലെ കഴിഞ്ഞ 2 മത്സരത്തിലും മികച്ച പ്രകടനം പുറത്തെടുക്കാൻ കോഹ്‌ലിക്ക് സാധിച്ചിരുന്നില്ല. ആദ്യ മത്സരത്തിൽ നേരിട്ട ആദ്യ 2 പന്തിലും ബൗണ്ടറി കടത്തി ക്രീസിൽ ആത്മവിശ്വാസത്തോടെ നിന്ന കോഹ്ലിയാണ് നാലാം പന്തിൽ വെസ്റ്റ് ഇൻഡീസിന്റെ തന്ത്രത്തിൽ കുടുങ്ങിയത്. രണ്ടാം മത്സരത്തിൽ 30 പന്തിൽ 18 റൺസ് നേടി വിക്കറ്റ് കീപ്പറിന് ക്യാച്ച് നൽകിയാണ് പുറത്തയത്.

ഇതാദ്യമായാണ്  80 മാസത്തിനിടെ ഒരു ഏകദിന സീരീസിൽ ഒരു ഫിഫ്റ്റിയും ഇല്ലാതെ കോഹ്ലി മടങ്ങുന്നത് മടങ്ങുന്നത്. ഇക്കഴിഞ്ഞ സൗത്ത് ആഫ്രിക്കയ്ക്കെതിരായ ഏകദിന സീരീസിൽ മൂന്ന് ഇന്നിങ്സിൽ നിന്ന് 2 ഫിഫ്റ്റി നേടിയിരുന്നു. ഫിഫ്റ്റി നേടിയ 2 ഇന്നിങ്സിലും മികച്ച ടച്ചിൽ കാണപ്പെട്ട കോഹ്ലി സെഞ്ചുറി നേടാൻ കുതിക്കുന്നതിനിടെ അവിചാരിതമായി പുറത്താവുകയായിരുന്നു.

ഏകദിനത്തിൽ വെസ്റ്റ് ഇൻഡീസിനെതിരെ മൂന്നാം തവണയാണ് കോഹ്ലി പൂജ്യത്തിൽ പുറത്താവുന്നത്. വെസ്റ്റ് ഇൻഡീസിനെതിരെ കൂടുതൽ തവണ പൂജ്യത്തിൽ പുറത്തായ ഇന്ത്യൻ താരമെന്ന റെക്കോർഡ് സച്ചിന്റെ പേരിലാണ്. 5 തവണ പൂജ്യത്തിൽ പുറത്തായിട്ടുണ്ട്. രണ്ടാം റെയ്നയും (4) അരുൺ ലാലുമാണ്(4). കോഹ്ലിക്ക് ഒപ്പം കപിൽ ദേവും ഗംഭീറുമുണ്ട്.

അതേസമയം മൂന്നാം ഏകദിനം പുരോഗമിക്കുമ്പോൾ 26 ഓവറിൽ ഇന്ത്യ 3 വിക്കറ്റ് നഷ്ട്ടത്തിൽ 125 റൺസ് നേടിയിട്ടുണ്ട്. 42 റൺസിൽ നിൽക്കേ 3 വിക്കറ്റ് നഷ്ട്ടപ്പെട്ട ഇന്ത്യയെ അയ്യറും പന്തും ചേർന്ന് രക്ഷിക്കുകയായിരുന്നു.  71 പന്തിൽ 48 റൺസ് നേടി അയ്യറും 43 പന്തിൽ 43 റൺസ് നേടി റിഷഭ് പന്തും ക്രീസിലുണ്ട്. രോഹിത് (13), കോഹ്ലി (0), ധവാൻ (10) എന്നിവരാണ് പുറത്തയത്.

https://twitter.com/BCCI/status/1492078442405588994?t=0QwnGejZDhc3FryG31_brw&s=19