Skip to content

ഇംഗ്ലണ്ടിനെതിരെ ഓസ്‌ട്രേലിയക്ക് ആശ്വാസ വിജയം 

ഇംഗ്ലണ്ടിനെതിരായ നാലാം ഏകദിനത്തിൽ ഓസ്‌ട്രേലിയക്ക് മൂന്നു വിക്കറ്റിന്റെ വിജയം . ബൗളർമാരുടെ മികച്ച പ്രകടനമാണ് ഓസ്‌ട്രേലിയക്ക് വിജയം നേടി കൊടുത്തത് . പരമ്പരയിലെ ആദ്യ മൂന്ന് മത്സരങ്ങളും വിജയിച്ച ഇംഗ്ലണ്ട് പരമ്പര നേരത്തെ നേടിയിരുന്നു . 

ടോസ് നഷ്ട്ടപെട്ട് ആദ്യം ബാറ്റ് ചെയ്ത ഇംഗ്ലണ്ട് 44.5 ഓവറിൽ 196 റൺസിന് ഓൾ ഔട്ട് ആയി .ഒരു ഘട്ടത്തിൽ 8 ന് 5 എന്ന നിലയിൽ വൻ തകർച്ചയെ നേരിട്ട ഇംഗ്ലണ്ടിനെ ക്രിസ് വോക്‌സിന്റെ മികച്ച ബാറ്റിംഗ് ആണ് ഭേദപ്പെട്ട സ്കോറിൽ എത്തിച്ചത് . 82 പന്തിൽ നിന്നും വോക്‌സ് 78 റൺസ് എടുത്തു ക്യാപ്റ്റൻ മോർഗൻ 33 ഉം മൊയീൻ അലി 33 ഉം Tom Curran 35 ഉം റൺസ് നേടി . 

മറുപടി ബാറ്റിങ്ങിൽ ഓസ്ട്രേലിയ 37 ഓവറിൽ 7 വിക്കറ്റ് നഷ്ട്ടത്തിൽ ലക്ഷ്യം കണ്ടു . ട്രാവിസ് ഹെഡിന്റെ ബാറ്റിംഗ് ആണ് ഓസ്ട്രേലിയയെ വിജയത്തിൽ എത്തിച്ചത്‌ . 107 പന്തിൽ നിന്ന് ഹെഡ് 96 റൺസ് നേടി . 

ഞായറാഴ്ചയാണ് പരമ്പരയിലെ  അവസാന ഏകദിനം .