Skip to content

അണ്ടർ 19 വേൾഡ് കപ്പ് സെമിയിൽ ഇന്ത്യ പാക് പോരാട്ടം

ഇന്ത്യ – പാകിസ്ഥാൻ ക്രിക്കറ്റ് മത്സരങ്ങൾ എപ്പോളും ക്രിക്കറ്റ് പ്രേമികൾക്ക് ആവേശമാണ് . 2017 ചാമ്പ്യൻസ് ട്രോഫി ഫൈനലിൽ ആണ് ഇരു ടീമുകളും അവസാനമായി ഏറ്റുമുട്ടിയത് . ഈ വർഷം മറ്റൊരു ഇന്ത്യ – പാക് പോരാട്ടത്തിന് കളമൊരുങ്ങിയിരിക്കുകയാണ് അണ്ടർ 19 വേൾഡ് കപ്പ് സെമിയിൽ പാകിസ്‌താൻ ആണ് ഇന്ത്യയുടെ എതിരാളി . 

ക്വാർട്ടർ ഫൈനലിൽ ബംഗ്ലാദേശിനെ തകർത്താണ് ഇന്ത്യ സെമിയിൽ പ്രവേശിച്ചത് . 131 റൺസിനാണ് ബംഗ്ലാദേശിനെ ഇന്ത്യ തകർത്തത് . ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 49.2 ഓവറിൽ 265 റൺസിന് ഓൾ ഔട്ട് ആയി . 86 റൺസ് നേടിയ ശുബ്‌മാൻ ഗിൽ ആണ് ടോപ്പ് സ്‌കോറർ . മറുപടി ബാറ്റിങ്ങിൽ ബംഗ്ലാദേശ് 42.1 ഓവറിൽ 134 റൺസിന് ഓൾ ഔട്ട് ആയി . കംലേഷ് നഗർക്കോട്ടി 3 വിക്കറ്റ് നേടി . 

സെമിയിൽ അഫ്ഘാനിസ്ഥാൻ ആണ് ഓസ്ട്രേലിയയുടെ എതിരാളി.  ഇംഗ്ലണ്ടിനെ തകർത്താണ് ഓസ്ട്രേലിയ സെമിയിൽ പ്രവേശിച്ചത് . ആതിഥേയരായ ന്യൂസിലാൻഡിനെ തകർത്താണ് അഫ്ഘാനിസ്ഥാൻ സെമി ഫൈനൽ യോഗ്യത നേടിയത് .