കോഹ്ലിയുടെ അഗ്രഷൻ കൊണ്ട് ഇന്ത്യയും ആർ സി ബിയും കപ്പ് നേടിയിട്ടില്ല, കെ എൽ രാഹുലിനെ വിമർശിക്കുന്നതിൽ അർത്ഥമില്ലെന്ന് മുൻ ഇന്ത്യൻ താരം

ദക്ഷിണാഫ്രിക്കയ്ക്കെതിരായ ഏകദിന പരമ്പരയിലെ പരാജയത്തിന് പുറകെ വിമർശനങ്ങൾ നേരിടുന്ന ഇന്ത്യൻ താരം കെ എൽ രാഹുലിനെ പിന്തുണച്ച് മുൻ ഇന്ത്യൻ താരം സഞ്ജയ് മഞ്ജരേക്കർ. രോഹിത് ശർമ്മയുടെ അഭാവത്തിൽ കെ എൽ രാഹുലായിരുന്നു പരമ്പരയിൽ ഇന്ത്യയെ നയിച്ചത്. മൂന്ന് മത്സരങ്ങളിലും ഇന്ത്യ പരാജയപെട്ടതോടെ കെ എൽ രാഹുലിൻ്റെ ക്യാപ്റ്റൻസിയ്ക്കെതിരെ വിമർശനങ്ങൾ ഉയർന്നിരുന്നു.

അടുത്തിടെ നടന്ന അഭിമുഖത്തിൽ കോഹ്ലി ക്യാപ്റ്റൻ സ്ഥാനം ഒഴിഞ്ഞതോടെ ഇന്ത്യയ്ക്ക് അഗ്രഷനും ഊർജവും നഷ്ടപെട്ടോയെന്ന ചോദ്യത്തിന് മറുപടി പറയവേയാണ് കെ എൽ രാഹുലിനെ മഞ്ജരേക്കർ പിന്തുണച്ചത്.

” കെ എൽ രാഹുലിൻ്റെ ക്യാപ്റ്റൻസിയെ ഇപ്പോൾ വിലയിരുത്തുന്നത് ശരിയല്ല. പിന്നെ കളിക്കളത്തിൽ കോഹ്ലി കാണിക്കുന്ന എനർജിയും സ്പിരിറ്റും, അതുകൊണ്ട് ആർ സി ബി യ്ക്ക് ഐ പി എല്ലിൽ എന്തുഗുണമാണ് ഉണ്ടായിട്ടുള്ളത്. ഐസിസി ടൂർണമെൻ്റിൽ നിർണായക നിമിഷങ്ങളിൽ അവൻ്റെ അഗ്രഷനും എനർജിയും ഇന്ത്യയ്ക്ക് ഗുണം ചെയ്തിട്ടുണ്ടോ ? കളിക്കളത്തിൽ കോഹ്ലിയോളം എനർജി എം എസ് ധോണിയ്‌ക്ക് ഉണ്ടായിരുന്നില്ല. എന്നാൽ വലിയ വിജയങ്ങൾ നേടുവാൻ ധോണിയ്‌ക്ക് സാധിച്ചു. അതുകൊണ്ട് തന്നെ വിരാട് വിജയിച്ചതും പരാജയപെട്ടതും അഗ്രഷൻ കാണിച്ചതുകൊണ്ടല്ല. ”

” പ്ലേയിങ് ഇലവൻ്റെ അടിസ്ഥാനത്തിലാണ് ഞാൻ ക്യാപ്റ്റന്മാരെ വിലയിരുത്തുന്നത്. കോഹ്ലിയെ സംബന്ധിച്ചുള്ള പ്രശ്നവും അതുതന്നെയായിരുന്നു. കെ എൽ രാഹുലിൻ്റെ സമീപനത്തിൽ എനിക്കൊരു പ്രശ്നവും തോന്നുന്നില്ല. കളിക്കത്തിൽ കാണിക്കുന്ന എനർജിയേക്കാൾ പ്രധാനം വിജയമാണ്. ” സഞ്ജയ് മഞ്ജരേക്കർ പറഞ്ഞു.

വിരാട് കോഹ്ലിയും ബിസിസിഐയും തമ്മിലുണ്ടായ അഭിപ്രായഭിന്നത രാഷ്ട്രീയമല്ലെന്നും എല്ലാ പിന്തുണയും കോഹ്ലിയ്ക്ക് ലഭിച്ചിരുന്നുവെന്നും എന്നാൽ ഐസിസി ടൂർണമെൻ്റുകൾ നേടാൻ സാധിക്കാതെ വന്നതാണ് കോഹ്ലിയ്ക്ക് തിരിച്ചടിയായതെന്നും സഞ്ജയ് മഞ്ജരേക്കർ കൂട്ടിച്ചേർത്തു.

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top