Skip to content

മാക്‌സ്‌വെല്ലിന്റെ വെടിക്കെട്ടും രക്ഷിച്ചില്ല മെൽബൺ സ്റ്റാർസിന് വീണ്ടും തോൽവി

മാക്സ്വെല്ലിന്റെ തകർപ്പൻ ബാറ്റിങ്ങിനും മെൽബൺ സ്റ്റാർസിനെ രക്ഷിക്കാൻ ആയില്ല സിഡ്‌നി സിക്സെർസിനെതിരെ നടന്ന മത്സരത്തിൽ 5 വിക്കറ്റിനാണ് സ്റ്റാർസ് പരാജയപ്പെട്ടത് . 

ആദ്യം ബാറ്റ് ചെയ്ത മെൽബൺ സ്റ്റാർസ് ഗ്ലെൻ മാക്‌സ്‌വെല്ലിന്റെ ബാറ്റിംഗ് മികവിൽ നിശ്ചിത 20 ഓവറിൽ 5 വിക്കറ്റ് നഷ്ട്ടത്തിൽ 189 റൺസ് എടുത്തു . 47 പന്തിൽ നിന്ന് 84 റൺസ് മാക്‌സ്‌വെൽ നേടി . Quiney 23 പന്തിൽ നിന്നും 36 റൺസ് നേടി മികച്ച പിന്തുണ നൽകി . 

മറുപടി ബാറ്റിങ്ങിൽ സിഡ്നി സിക്സേർസ് 17 . 3 ഓവറിൽ 5 വിക്കറ്റ് നഷ്ട്ടത്തിൽ ലക്ഷ്യം കണ്ടു . ജെ ഡെൻലീയുടെ തകർപ്പൻ ബാറ്റിങ് ആണ് സിഡ്‌നിക്ക്‌ അനായാസ വിജയം സമ്മാനിച്ചത് . മാടിൻസൺ 26 പന്തിൽ നിന്നും 61 റൺസ് നേടി . 

ഈ സീസണിൽ ഒരു വിജയം മാത്രമാണ് മെൽബൺ സ്റ്റാർസിന് നേടാനായത് .