Skip to content

യുവിക്കും റെയ്നക്കും യോ യോ കെണി

ഇന്ത്യൻ ടീമിലേക്ക് തിരിച്ചു വരാൻ ഒരുങ്ങുന്ന യുവരാജ് സിങിനും സുരേഷ് റെയ്നയ്ക്കും നിരാശ വാർത്ത . ഇന്ത്യൻ ടീമിന്റെ യോ യോ ടെസ്റ്റ് ബഞ്ച്മാർക്ക് 16 ൽ നിന്നും 17 ആക്കി ഉയർത്തി ഇതോടെ അടുത്തിടെ യോ യോ ടെസ്റ്റ് പാസ്സായ യുവരാജ് , റെയ്ന , വാഷിങ്ടൺ സുന്ദർ എന്നിവർ വീണ്ടും ടെസ്റ്റിന് വിധേയരാകേണ്ടി വരും . 

നിലവിൽ ഏറ്റവും ഉയർന്ന  യോ യോ ടെസ്റ്റ് ബഞ്ച്മാർക്ക് ഉള്ളത് ഓസ്‌ട്രേലിയക്ക് ആണ് 21 ആണ് ഓസ്ട്രേലിയയയുടെ യോ യോ ടെസ്റ്റ് ബെഞ്ച്മാർക്ക് . ഇന്ത്യൻ താരങ്ങളിൽ ഏറ്റവും ഉയർന്ന യോ യോ ടെസ്റ്റ് സ്കോർ ഉള്ളത് വിരാട് കോഹ്‌ലി ,മനീഷ് പാണ്ഡെ , രവീന്ദ്ര ജഡേജ എന്നിവർക്കാണ് .