Skip to content

മൂന്നാം ടെസ്റ്റിൽ രഹാനെ തിരിച്ചെത്തും

സൗത്താഫ്രിക്കക്ക് എതിരായ ടെസ്റ്റ് സീരീസ് പരാജയപ്പെട്ടതോടെ നിരവധി വിമർശനങ്ങൾ ആണ് ഇന്ത്യൻ ടീം നേരിട്ടത് . രണ്ട് ടെസ്റ്റിലും രഹാനെയെ ഒഴിവാക്കിയ കൊഹ്‌ലിയുടെ തീരുമാനവും ചോദ്യം ചെയ്യപ്പെട്ടു . 

ശ്രീലങ്കക്കെതിരെ നടന്ന ടെസ്റ്റ് പരമ്പരയിൽ മോശം പ്രകടനം ആണ് രഹാനെ കാഴ്ച്ച വെച്ചത് . ആ കാരണം കൊണ്ടാണ് മോശം ഫോമിൽ ഉള്ള രഹാനെയെ ഒഴിവാക്കി രണ്ട് ടെസ്റ്റിലും രോഹിത് ശർമയ്ക്ക് അവസരം നൽകിയത് . എന്നാൽ മറ്റ് ബാറ്റ്സ്മാന്മാരെ പോലെ രോഹിതും സൗത്താഫ്രിക്കയിൽ പരാജയപ്പെട്ടു . വിദേശത്തു മികച്ച റെക്കോർഡ് ആണ് രാഹാനെക്ക് ഉള്ളത് . സൗത്താഫ്രിക്കയിൽ രാഹാനെയുടെ ശരാശരി 69 ന് മുകളിൽ ആണ്. വിദേശത്തു പലപ്പോഴും ഇന്ത്യയെ രക്ഷിച്ചത് രാഹാനെയുടെ പ്രകടനങ്ങൾ ആണ് .

ഇന്ന് നെറ്റിൽ കൂടുതൽ നേരം രഹാനെയും കോഹ്‌ലിയും പരിശീലനം നടത്തിയിരുന്നു . ഒരു പക്ഷെ മൂന്നാം ടെസ്റ്റിൽ രഹാനെ തിരിച്ചെത്തുകയാണെങ്കിൽ രോഹിത് പുറത്ത് പോകേണ്ടി വരും  എന്നാൽ രോഹിതിന് മറ്റൊരു അവസരം കൂടെ നൽകാൻ selectors തീരുമാനിച്ചാൽ അശ്വിൻ അല്ലെങ്കിൽ ഹർദിക് പാണ്ഡ്യ പുറത്തിരിക്കേണ്ടി  വരും .