Skip to content

സനത് ജയസൂര്യയെ മറികടന്ന് ബംഗ്ലാദേശ് ബാറ്റ്‌സ്മാൻ തമീം ഇക്ബാൽ

ബംഗ്ലാദേശിന്റെ ഏറ്റവും മികച്ച ഏകദിന ബാറ്റ്‌സ്മാൻ ആണ് തമീം ഇക്ബാൽ . ഏകദിനത്തിൽ ആദ്യമായി 3000 , 4000 റൺസ് നേടിയ ബംഗ്ലാദേശ് ബാറ്റ്‌സ്മാൻ ആയ തമീം ഇന്ന് സിംബാബ്‌വെക്കെതിരെ 76 റൺസ് നേടിയതോടെ ആദ്യമായി ഏകദിനത്തിനത്തിൽ 6000 റൺസ് നേടുന്ന ആദ്യ ബംഗ്ലാദേശി ബാറ്റ്‌സ്മാൻ ആയി മാറി . 

ധാക്കയിൽ നടന്ന മത്സരത്തിൽ 76 റൺസ് നേടിയ തമീം ഇക്ബാൽ ഈ ഗ്രൗണ്ടിൽ 2549 റൺസ് പിന്നിട്ടു . ഏകദിനത്തിൽ ഒരു ബാറ്റ്‌സ്മാൻ ഒരു വേദിയിൽ നേടുന്ന ഏറ്റവും ഉയർന്ന റൺസ് കൂടിയാണിത് . ശ്രീലങ്കൻ ബാറ്റ്‌സ്മാൻ സനത് ജയസൂര്യ കൊളംബോ ക്രിക്കറ്റ് ഗ്രൗണ്ടിൽ നേടിയ 2514 റൺസിന്റെ റെക്കോർഡ് ആണ് തമീം മറി കടന്നത് . 

ഇതേ ഗ്രൗണ്ടിൽ 2369 റൺസ് നേടിയ ഷാഖിബ് അൽ ഹസൻ നാലാം സ്ഥാനത്തും 2171 റൺസ് നേടിയ ബംഗ്ലാദേശ് വിക്കറ്റ് കീപ്പർ റഹിം ആറാം സ്ഥാനത്തും ഉണ്ട് .