Skip to content

ബിഗ് ബാഷ് ലീഗിൽ പെർത്തിനും സിഡ്‌നിക്കും വിജയം

ബിഗ് ബാഷ് ലീഗിൽ പെർത്ത് സ്കോർച്ചേഴ്‌സിനും സിഡ്നി തണ്ടേഴ്‌സിനും വിജയം . ഹോബർട്ടിനെതിരെ 5 വിക്കറ്റിനാണ് പെർത്ത് വിജയിച്ചത് . ആദ്യം ബാറ്റ് ചെയ്ത ഹോബർട്ട് നിശ്ചിത 20 ഓവറിൽ 5 വിക്കറ്റ് നഷ്ട്ടത്തിൽ 167 റൺസ് നേടി . മറുപടി ബാറ്റിങ്ങിൽ പെർത്ത് 19.2 ഓവറിൽ 5 വിക്കറ്റ് ശേഷിക്കെ ലക്ഷ്യം കണ്ടു . ഫിഫ്റ്റി നേടിയ ബാൻക്രോഫ്റ്റ് , ടേണർ എന്നിവരുടെ പ്രകടനമാണ് പെർത്തിന് വിജയം സമ്മാനിച്ചത്. ബാൻക്രോഫ്റ്റ് 54 ഉം ടേണർ 50 റൺസ് എടുത്തു . 

മറ്റൊരു മത്സരത്തിൽ മെൽബൺ സ്റ്റാർസിന് എതിരെ സിഡ്നി തണ്ടേഴ്‌സ് 7 വിക്കറ്റിന് വിജയം നേടി . ആദ്യം ബാറ്റ് ചെയ്ത മെൽബൻ 6 വിക്കറ്റ് നഷ്ട്ടത്തിൽ 147 റൺസ് നേടി.  57 റൺസ് നേടിയ ഹൻഡ്സ്‌കോംബ് ആണ് ഭേദപ്പെട്ട സ്കോർ സമ്മാനിച്ചത് . മറുപടി ബാറ്റിങിൽ സിഡ്നി 16.1 ഓവറിൽ 3 വിക്കറ്റ് നഷ്ട്ടത്തിൽ ലക്ഷ്യം മറികടന്നു . 49 റൺസ് നേടിയ ക്യാപ്റ്റൻ ഷെയ്ൻ വാട്സൻ ആണ് മാൻ ഓഫ് ദി മാച്ച്.