Skip to content

ഓസ്ട്രേലിയക്കെതിരായ ഏകദിന പരമ്പര ഇംഗ്ലണ്ടിന് 

ഓസ്ട്രേലിയകെതിരായ ഏകദിന പരമ്പര സ്വന്തമാക്കി ഇംഗ്ലണ്ട് . നിർണായകമായ മൂന്നാം ഏകദിനത്തിൽ ഓസ്ട്രേലിയയെ 16 റൺസിന് തോൽപ്പിച്ചാണ് ഇംഗ്ലണ്ട് പരമ്പര സ്വന്തമാക്കിയത് . ആഷസ് സീരീസിലെ തോൽവിക്ക് മധുര പ്രതികാരം കൂടിയായി ഇംഗ്ലണ്ട് വിജയം . 

സിഡ്നിയിൽ നടന്ന മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത ഇംഗ്ലണ്ട് 50 ഓവറിൽ 6 വിക്കറ്റ്‌ നഷ്ട്ടത്തിൽ 302 റൺസ് എടുത്തു . അവസാന ഓവറുകളിൽ ബട്ട്ലർ നടത്തിയ തകർപ്പൻ വെടികെട്ടാണ് ഇംഗ്ലണ്ടിന് മികച്ച സ്കോർ സമ്മാനിച്ചത് . ബട്ട്ലർ 83 പന്തിൽ 100 റൺസ് നേടി പുറത്താകാതെ നിന്നു 36 പന്തിൽ നിന്നും 53 റൺസ് നേടിയ വോക്‌സ് മികച്ച പിന്തുണ നൽകി . 

മറുപടി ബാറ്റിങിന് ഇറങ്ങിയ ഓസ്‌ട്രേലിയക്ക് നിശ്ചിത 50 ഓവറിൽ 286 റൺസ് എടുക്കാനെ സാധിച്ചുള്ളൂ . ഓസ്‌ട്രേലിയക്ക് വേണ്ടി ഫിഞ്ച് 53 പന്തിൽ 62 ഉം മിച്ചൽ മാർഷ് 66 പന്തിൽ 55 ഉം സ്റ്റോയിനിസ് 43 പന്തിൽ 56 റൺസും നേടി . 

ഓസ്ട്രേലിയയിൽ ഇംഗ്ലണ്ട് നേടുന്ന ആദ്യ Bilateral പരമ്പര വിജയം ആണിത് .