Skip to content

ഓരോവറിൽ 37 റൺസ് തകർപ്പൻ റെക്കോർഡ് നേടി ഡുമിനി

ഒരോവറിൽ 37 റൺസ് നേടി റെക്കോർഡ് ബുക്കിൽ ഇടം നേടി സൗത്താഫ്രിക്കൻ ബാറ്റ്‌സ്മാൻ ജെപി ഡുമിനി. മൊമെന്റം ഏകദിന കപ്പിൽ ആണ് ഡുമിനി ഈ നേട്ടം കൈവരിച്ചത് . 

സ്കോർ 208 ൽ നിൽക്കെ Eddie Leie ന്റെ 36 ആം ഓവറിൽ ആണ് ഡുമിനി 37 റൺസ് നേടിയത് . ആദ്യ 4 പന്തിൽ 4 സിക്സ് നേടിയ ഡുമിനി 5 ആം പന്തിൽ 2 റൺസ് നേടി . എന്നാൽ eddie എറിഞ്ഞ ആറാം പന്ത് നോ ബോളിൽ ഡുമിനി ഫോർ നേടി . ശേഷം എറിഞ്ഞ അധിക പന്തിനെ ഡുമിനി ബൗണ്ടറി കടത്തി. 
2007 ലോകകപ്പിൽ നെതിർലൻഡിനെതിരെ ഗിബ്സ് നേടിയ 36 റൺസ് ആയിരുന്നു ഒരു സൗത്താഫ്രിക്കൻ ബാറ്റ്സ്മാന്റെ ഒരോവറിലെ ഏറ്റവും ഉയർന്ന സ്കോർ . 

ധാക്ക പ്രീമിയർ ലീഗിൽ സിംബാബ്‌വെ ബാറ്റ്‌സ്മാൻ ചിഗുംബര  നേടിയ 39 റൺസ് ആണ് ഓരോവറിലെ ഏറ്റവും ഉയർന്ന സ്കോർ .