Skip to content

ലേലത്തിൽ ധോണിയുടെ നോട്ടം ഈ താരത്തിലേക്ക്‌

2018 ഐപി‌എൽ ലേലം തുടങ്ങാൻ ഇനി കുറച്ച് ദിവസങ്ങൾ മാത്രമാണ് ബാക്കിയുള്ളത് . രണ്ട് വര്‍ഷത്തെ വിലക്കിന് ശേഷം ഐപിഎല്ലിൽ തിരിച്ചെത്തുന്ന ചെന്നൈ ടീം ധോണി, റെയ്ന, ജഡേജ എന്നീ താരങ്ങളെ നിലനിര്‍ത്തിയിരുന്നു. നിലനിർത്താൻ പറ്റാത്ത രവിചന്ദ്ര അശ്വിനിലേക്ക്‌ തന്നെയാണ് ധോണിയുടെ കണ്ണുകൾ .തമിഴ്നാട്ടുകാരായ താരങ്ങൾക്ക് അവസരം നൽകേണ്ടതുണ്ടെന്നും അശ്വിനാണ് ഇതിൽ പ്രഥമ പരിഗണനയെന്നും ധോണി പറഞ്ഞു. ബ്രണ്ടൻ മക്കല്ലം, ഡുപ്ലസി, ബ്രാവോ തുടങ്ങിയവരെയും ടീമിലെത്തിക്കാൻ ശ്രമിക്കുമെന്നും മുൻ ഇന്ത്യൻ നായകൻ പറഞ്ഞു.