Skip to content

സച്ചിന് നേടാൻ കഴിയാത്ത നേട്ടം സ്വന്തമാക്കി കോഹ്ലി

ഐസിസി അവാർഡിന് ശേഷം ഇന്ത്യൻ നായകൻ വിരാട് കോഹ്‌ലിയെ തേടി എത്തിയത് പുതിയ നേട്ടമാണ് . അവസാനം പുറത്ത് വിട്ട ഐസിസി ടെസ്റ്റ് റാങ്കിംഗിൽ വിരാട് കോഹ്‌ലി 900 പോയിന്റിൽ എത്തി , അതോടൊപ്പം റാങ്കിംഗ് ലിസ്റ്റില് ജോ റൂട്ടിനെ മറികടന്ന് രണ്ടാം സ്ഥാനം സ്വന്തമാക്കി .

ടെസ്റ്റ് റാങ്കിംഗിൽ 900 പോയിന്റ് നേടുന്ന രണ്ടാമത്തെ ഇന്ത്യൻ താരമാണ് വിരാട് കോഹ്‌ലി , ആദ്യം നേടിയത് മുൻ ഇന്ത്യൻ താരം ഗവസ്കരാണ് . 1979 ൽ അമ്പതാം ടെസ്റ്റ് മത്സരത്തിൽ നേടിയ 13 & 221 റൺസാണ് ഗവസ്കരിനെ ഈ നേട്ടത്തിന് അർഹനാക്കിയത് . അന്ന് ഗവസ്കർ 916 പോയിന്റ് നേടിയിരുന്നു , ഇത് തന്നെയാണ് ഗവസ്കറിന്റെ ടെസ്റ്റ് കരിയറിലെ ഏറ്റവും ഉയർന്ന പോയിന്റ് .

ഇന്ത്യയുടെ എക്കാലത്തെയും മികച്ച താരങ്ങളായ ദ്രാവിഡിനും സച്ചിനും ഈ നേട്ടം കൈവരിക്കാൻ സാധിച്ചിരുന്നില്ല . സച്ചിന്റെ ടെസ്റ്റ് കരിയറിലെ ഉയർന്ന പോയിന്റ് 898 [2002 ] ഉം ദ്രാവിഡിന്റെ 892 [2005 ] ഉം ആൺ .

ടെസ്റ്റ് ക്രിക്കറ്റിൽ 900 പോയിന്റ് നേടുന്ന 31 മത്തെ താരം കൂടിയാണ് കോഹ്ലി .ഏറ്റവും കൂടിയ പോയിന്റ് 961 ആൺ , ഇത് സർ ബ്രാഡ് മാന്റെ പേരിലാണ് . ഇന്ന് കളികുന്നവരിൽ ഏറ്റവും ഉയർന്ന പോയിന്റ് ഓസ്ട്രേലിയൻ താരം സ്റ്റീവ് സ്മിതിനാണ് [ 947] .

സൗത്ത് ആഫ്രിക്കക്കെതിരായ രണ്ടാം ടെസ്റ്റിൽ നേടിയ 153 റൺസാണ് കോഹ്‌ലിയെ 900 പോയിന്റിലേക് എത്താൻ സഹായിച്ചത് .