Skip to content

ഐസിസി അവാർഡിൽ ഇന്ത്യൻ ആധിപത്യം അവാർഡുകൾ തൂത്തുവാരി കോഹ്ലി

ഐസിസി 2017 ലെ അവാർഡുകളിൽ പ്രഖ്യാപിച്ചു . ഇന്ത്യൻ ക്യാപ്റ്റൻ വിരാട് കൊഹ്‌ലി അവർഡുകൾ തൂത്തുവാരി . 2017 ലെ ഏറ്റവും മികച്ച ക്രിക്കറ്റർക്കുള്ള സർ ഗർഫീൽഡ് സോബേർ ട്രോഫി വിരാട് കോഹ്‌ലി സ്വന്തമാക്കി . 2017 ലെ ഏറ്റവും മികച്ച ഏകദിൻ ക്രിക്കറ്ററും വിരാട് കോഹ്ലിയാണ് . 2017 ൽ 10  ടെസ്റ്റ് മത്സരങ്ങളിൽ നിന്നും 1059 റൺസ് കോഹ്ലി നേടി . 26 ഏകദിനത്തിൽ നിന്നും 1460 റൺസ് കൊഹ്‌ലിയുടെ ബാറ്റിൽ നിന്നും പിറന്നു .

ഓസ്ട്രേലിയൻ നായകൻ സ്റ്റീവ് സ്മിത്താണ് ഏറ്റവും മികച്ച ടെസ്റ്റ് ക്രിക്കറ്റർ . 11 മത്സരങ്ങളിൽ നിന്നും 1305 റൺസ് 2017 ൽ സ്മിത്ത് നേടി .

2017 ലെ ഏകദിന ടീമിലേയും ടെസ്റ്റ് ടീമിലേയും ക്യാപ്റ്റൻ ആയി ഐസിസി തിരഞ്ഞെടുത്തത് ഇന്ത്യൻ നായകൻ കോഹ്ലിയെയാണ് . കോഹ്ലി , വാർണർ , ഡീകോക് എന്നിവർ ടെസ്റ്റ് ടീമിലും ഏകദിന ടീമിലും സ്ഥാനം പിടിച്ചു.

ടെസ്റ്റ് ടീമിൽ ഇന്ത്യയിൽ നിന്നും കോഹ്ലിക്ക് പുറമെ പുജാരയും അശ്വിനും ഏകദിന ടീമിൽ രോഹിത് ശർമയും ഭുംറയും സ്ഥാനം നേടി .

പാകിസ്ഥാന്റെ ഹസൻ അലിയാണ് 2017 ലെ എമർജിങ് പ്ലേയർ അവാർഡ് നേടിയത് .

ബാംഗ്ലൂരിൽ ഇംഗ്ലണ്ടിനെതിരെ 25 റൺസ് വിട്ടുകൊടുത്ത് 6 വിക്കറ്റ് വീഴ്ത്തിയ ചഹാലിന്റെ പ്രകടനമാണ് 2017 ലെ ഏറ്റവും മികച്ച ടി20 പ്രകടനം

പാകിസ്ഥാന്റെ ഐസിസി ചാമ്പ്യൻസ് ട്രോഫി വിജയമാണ് ഐസിസി ഫാൻ മൊമെന്റ് ഓഫ് ദി ഇയർ .

റഷീദ് ഖാൻ ആണ് ഐസിസി അസ്സോസിയേറ്റ് പ്ലേയർ ഓഫ് ദി ഇയർ .

https://twitter.com/ICC/status/953869509739167744

https://twitter.com/ICC/status/953868601760481285

https://twitter.com/ICC/status/953865522382225408

https://twitter.com/ICC/status/953863706286415872