Skip to content

ഐസിസി അവാർഡ് 2017 മികച്ച ടെസ്റ്റ് ക്രിക്കറ്റർ സ്റ്റീവ് സ്മിത്ത് 

ഐസിസി യുടെ 2017 ലെ മികച്ച ടെസ്റ്റ് ക്രിക്കറ്റർക്കുള്ള അവാർഡ് ഓസ്ട്രേലിയൻ ക്യാപ്റ്റനും നിലവിലെ ഒന്നാം നമ്പർ ബാറ്റ്സ്മാനും ആയ സ്റ്റീവ് സ്മിത്ത് സ്വന്തമാക്കി . രവീന്ദ്ര ജഡേജ , ചേതേശ്വർ പൂജാര , ബെൻ സ്റ്റോക്സ് എന്നിവരെ പിന്തള്ളിയാണ് സ്മിത്ത് പുരസ്കാരം നേടിയത്.  


2017 ൽ 16 ടെസ്റ്റ് മത്സരങ്ങളിൽ നിന്നും 78.12 ശരാശരിയിൽ  1875 റൺസ് സ്മിത്ത് നേടി . 8 സെഞ്ചുറിയും 5 ഫിഫ്റ്റിയും ഈ ഓസ്ട്രേലിയൻ ബാറ്റ്സ്മാന്റെ ബാറ്റിൽ നിന്നും പിറന്നു . 

ആഷസ് സീരീസിൽ 137.40 ശരാശരിയിൽ 687 റൺസ് സ്മിത്ത് നേടി . സ്മിത്തിന്റെ കിടിലൻ ബാറ്റിംഗ് ആണ് 4-0 ന്റെ വിജയം ആഷസ് സീരീസിൽ ഓസ്‌ട്രേലിയക്ക് സമ്മാനിച്ചത് . 


ഇന്ത്യയിൽ 3 സെഞ്ചുറിയും 4 മത്സരങ്ങളിൽ നിന്നും 499 റൺസ് നേടി സീരീസ് ടോപ്പ് സ്‌കോറർ ആകാനും സ്മിത്തിന് സാധിച്ചു . 

നിലവിൽ 61 ടെസ്റ്റ് മത്സരങ്ങൾ കളിച്ച സ്മിത്തിന്റെ ശരാശരി 63.75 ആണ് സാക്ഷാൽ ഡോൺ ബ്രാഡ്മാൻ മാത്രമാണ് സ്മിത്തിന് മുൻപിൽ ഉള്ളത് . 

2015 ലും ഈ പുരസ്‌കാരം നേടിയത് സ്മിത്ത് ആയിരുന്നു.