Skip to content

ഗാംഗുലിയുടെ ‘കള്ളം’ പൊളിച്ചടുക്കി കോഹ്ലി ; അക്കാര്യം എന്നോട് പറഞ്ഞിട്ടില്ലെന്ന് കോഹ്ലിയുടെ വെളിപ്പെടുത്തൽ

കഴിഞ്ഞ കുറച്ചു ദിവസങ്ങളായി ഇന്ത്യൻ ക്രിക്കറ്റ് ലോകം വൻ വിവാദങ്ങളിലൂടെയാണ് കടന്നുപോയത്. വിരാട് കോഹ്ലിയെ ഏകദിന ക്യാപ്റ്റൻ സ്ഥാനത്ത് പുറത്താക്കിയതിന് പിന്നാലെയായിരുന്നു വിവാദങ്ങൾക്ക് തുടക്കമായത്. പിന്നാലെ കോഹ്ലി സൗത്ത് ആഫ്രിക്കയ്ക്കെതിരായ ഏകദിന പരമ്പരയിൽ കളിക്കുന്നില്ലെന്ന അഭ്യൂഹങ്ങളും പുറത്തുവന്നതോടെ കാര്യങ്ങൾ കൂടുതൽ വഷളാവുകയായിരുന്നു.

കോഹ്ലിയെ ഏകദിന ഫോർമാറ്റിൽ ക്യാപ്റ്റൻ സ്ഥാനത്ത് നിന്ന് പുറത്താക്കിയതിന് പിന്നിലെ  കാരണം വ്യക്തമാകാത്തത് വിവാദങ്ങൾക്ക് കാരണമായത്. ഒടുവിൽ കഴിഞ്ഞ ദിവസം ഇക്കാര്യത്തിൽ വിശദീകരണവുമായി ബിസിസിഐ പ്രസിഡന്റ് ഗാംഗുലി എത്തുകയായിരുന്നു. “ടി20 ക്യാപ്റ്റന്‍ സ്ഥാനം രാജിവയ്ക്കരുത് എന്ന് ഞങ്ങള്‍ കോഹ്ലിയോട് ആവശ്യപ്പെട്ടു. എന്നാല്‍ തുടരാന്‍ കോഹ്‌ലി തയ്യാറായില്ല. അതോടെ വൈറ്റ്‌ബോള്‍ ഫോര്‍മാറ്റില്‍ രണ്ട് ക്യാപ്റ്റന്മാരുമായി പോകാനാവില്ല എന്ന് സെലക്ടര്‍മാര്‍ തീരുമാനിക്കുകയായിരുന്നു”  ഗാംഗുലി വാക്കുകൾ ഇങ്ങനെയായിരുന്നു.

എന്നാൽ തന്നോട് ആരും ടി20 ക്യാപ്റ്റൻ സ്ഥാനം ഒഴിയേണ്ട എന്ന് പറഞ്ഞിട്ടില്ലെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് കോഹ്ലി. സൗത്ത് ആഫ്രിക്കൻ പര്യടനത്തിന് മുന്നോടിയായുള്ള പ്രെസ് കോണ്ഫറൻസിൽ ആയിരുന്നു കോഹ്ലി മറുപടിയുമായെത്തിയത്. ഇതോടെ ബിസിസിഐയും കോഹ്ലിയും തമ്മിലുള്ള വിയോജിപ്പ് പുറത്തുവന്നിരിക്കുകയാണ്. അതേസമയം സൗത്ത് ആഫ്രിക്കയ്ക്കെതിരായ ഏകദിന സീരീസിൽ ഉണ്ടാകുമെന്നും കോഹ്ലി വ്യക്തമാക്കി.

ക്യാപ്റ്റൻ സ്ഥാനത്ത് നിന്ന് പുറത്താക്കിയത് തന്നെ നേരെത്തെ അറിയിച്ചിട്ടില്ലെന്നും കോഹ്ലി പ്രെസ് കോണ്ഫറൻസിൽ പറഞ്ഞു.
“സെലക്ഷൻ കമ്മിറ്റി മീറ്റിംഗിന് 1.5 മണിക്കൂർ മുമ്പ് എന്നെ ബന്ധപ്പെട്ടിരുന്നു. ചീഫ് സെലക്ടർ ടെസ്റ്റ് ടീമിനെക്കുറിച്ച് ചർച്ച ചെയ്തു. കോൾ അവസാനിപ്പിക്കുന്നതിന് മുമ്പ് സെലക്ടർമാർ എന്നോട് പറഞ്ഞു, ‘ഞാൻ ഏകദിന ക്യാപ്റ്റനായിരിക്കില്ല’. അതിന് മുമ്പ് എന്നോട് ഇക്കാര്യം പറഞ്ഞിട്ടില്ല ” കോഹ്ലി പറഞ്ഞു.

സൗത്ത് ആഫ്രിക്കയ്ക്കെതിരായ ടെസ്റ്റ് സീരീസിൽ രോഹിതിന്റെ അഭാവം ടീമിന് തിരിച്ചടിയാകുമെന്നും അദ്ദേഹം മികച്ച രീതിയിലാണ് ഇംഗ്ലണ്ടിൽ ബാറ്റ് ചെയ്തതെന്നും കോഹ്ലി പറഞ്ഞു. രോഹിതുമായി  അസ്വാരസ്യങ്ങൾ ഉണ്ടോയെന്ന ചോദ്യത്തിന് കോഹ്ലിയുടെ മറുപടി ഇങ്ങനെയായിരുന്നു…
“താനും രോഹിത് ശർമ്മയും തമ്മിൽ ഒരു പ്രശ്‌നവുമില്ലെന്നും കഴിഞ്ഞ രണ്ടര വർഷത്തിലേറെയായി പറഞ്ഞു കൊണ്ടിരിക്കുകയാണ്. ഈ കാര്യങ്ങൾ പറഞ്ഞ് മടുത്തു.