Skip to content

ബിഗ് ബാഷ് ലീഗ് ഹോബർട്ടിനെതിരെ അഡ്ലെയ്ഡ് സ്‌ട്രൈക്കേഴ്‌സിന് വിജയം

ബിഗ് ബാഷ് ലീഗിൽ ഹോബർട്ട് ഹുറിക്കൻസിന് എതിരെ അഡ്ലെയ്ഡ് സ്‌ട്രൈക്കേഴ്‌സിന് 11 റൺസിന്റെ ആവേശകാരമായ വിജയം. ആദ്യം ബാറ്റ് ചെയ്ത അഡ്ലെയ്ഡ് സ്‌ട്രൈക്കേഴ്‌സ് നിശ്ചിത 20 ഓവറിൽ 4 വിക്കറ്റ്‌ നഷ്ട്ടത്തിൽ 187 റൺസ് എടുത്തു . സെഞ്ചുറി നേടിയ ഓപ്പണർ Carey  ആണ് അഡ്ലെയ്ഡിന് മികച്ച സ്കോർ സമ്മാനിച്ചത് . 

മറുപടി ബാറ്റിങിന് ഇറങ്ങിയ ഹോബർട്ട് 20 ഓവറിൽ 176 റൺസ് എടുക്കാനെ സാധിച്ചുള്ളൂ . 

സെഞ്ചുറി നേടിയ Carey ആണ് മാൻ ഓഫ് ദി മാച്ച് . 56 പന്തിൽ നിന്നാണ് Carey സെഞ്ചുറി നേടിയത് . 

വിജയത്തോടെ അഡ്ലെയ്ഡ് 12 പോയിന്റുമായി ലീഗിൽ ഒന്നാം സ്ഥാനത്തെത്തി . പെർത്ത് ആണ് രണ്ടാം സ്ഥാനത്ത് . ഹോബർട്ട് 10 പോയിന്റുമായി മൂന്നാം സ്ഥാനത്തും മെൽബൺ റെനേഗഡെസ് നാലാം സ്ഥാനത്ത് . 

ബ്രിസ്ബൻ , സിഡ്നി തണ്ടേഴ്‌സ് , സിഡ്നി സിക്സേഴ്സ് എന്നീ ടീമുകൾ ആണ്  5 ഉം 6 ഉം 7 ഉം സ്ഥാനങ്ങളിൽ . 

ഒരു വിജയം മാത്രം സ്വന്തമാക്കിയ മെൽബൺ സ്റ്റാർസ് ആണ് അവസാന സ്ഥാനത്ത് .