Skip to content

ഇന്ത്യയുടെ വിജയ കുതിപ്പിന് അന്ത്യം 

ഇന്ത്യയുടെ വിജയകുതിപ്പിന് അവസാനമിട്ട് സൗത്താഫ്രിക്ക . രണ്ടാം ടെസ്റ്റിൽ 135 റൺസിനാണ് സൗത്താഫ്രിക്ക വിജയിച്ചത്  . 3 മത്സരങ്ങളുടെ പരമ്പര ഒരു മത്സരം ശേഷിക്കെ വിജയിച്ച സൗത്താഫ്രിക്ക ഇന്ത്യയുടെ 9 പരമ്പരകൾ നീണ്ട വിജയകുതിപ്പിന് വിരാമം ഇട്ടിരിക്കുകയാണ് .

ബംഗ്ലാദേശിന് എതിരെയായിരുന്നു ക്യാപ്റ്റൻ ആയ ശേഷം കൊഹ്‌ലിയുടെ ആദ്യ ടെസ്റ്റ് പരമ്പര. തുടർന്ന് ശ്രിലങ്ക സൗത്താഫ്രിക്ക ഓസ്ട്രേലിയ ന്യൂസിലാൻഡ് വെസ്റ്റ് ഇൻഡീസിസ് എന്നീ ടീമുകൾക്ക് എതിരെ ഇന്ത്യ വിജയിച്ചു . എന്നാൽ സൗത്താഫ്രിക്കക്ക് എതിരെയുള്ള തോൽവിയുടെ തുടർച്ചയായ 10 ടെസ്റ്റ് സീരീസ് വിജയങ്ങൾ എന്ന റെക്കോർഡ് ഇന്ത്യക്ക് നഷ്ട്ടമായി .

ഇത് ഏഴാം തവണയാണ് ഇന്ത്യ സൗത്താഫ്രിക്കയിൽ ടെസ്റ്റ് സീരീസ് പരാജയപ്പെടുന്നത് . 1991 ൽ ആയിരുന്നു സൗത്താഫ്രിക്കയിലേ ഇന്ത്യയുടെ ആദ്യ ടെസ്റ്റ് സീരീസ് .