Skip to content

സൗത്താഫ്രിക്കയിലെ സീരീസ് തോൽവിക്ക് പിന്നാലെ ഇന്ത്യൻ ടീമിന് ട്രോൾ മഴ 

ഇന്ത്യൻ ടീമിന്റെ സൗത്ത് ആഫ്രിക്കൻ മണ്ണിലെ ടെസ്റ്റ് സീരിസ് തുടങ്ങും മുൻപ് സീരിസ് സ്വന്തമാക്കി മടങ്ങും കോഹ്ലി പട എന്ന ഉറച്ച വിശ്വാസത്തിൽ ഇരുന്ന ഇന്ത്യൻ ഫാൻസിനെ ഞെട്ടിച്ചു കൊണ്ട് ആദ്യ രണ്ട് ടെസ്റ്റിലും വൻ തോൽവി വഴങ്ങി കൊണ്ട് സീരിസ് സൗത്ത് ആഫ്രിക്ക കൊണ്ട് പോയത് മുതൽ സോഷ്യൽ മീഡിയയിൽ ഇന്ത്യൻ ക്രിക്കറ്റ് ടീമിനും താരങ്ങൾക്കും എതിരെ ട്രോളുകളുമായി രംഗത്തെത്തിയിരിക്കുകയാണ് ട്രോളന്മാർ. രണ്ടാം ടെസ്റ്റിൽ 135 റൺസിന്റെ തോൽവിക്ക് പിന്നാലെയാണ് ഇന്ത്യൻ ടീമിനെതിരായ ട്രോൾ ആക്രമണം ശക്തമായത്.

പരമ്പര തുടങ്ങും മുൻപ് തന്നെ ഏഷ്യക്ക് പുറത്തിറങ്ങിയാൽ ഇന്ത്യൻ ടീം ജയിക്കില്ല എന്ന വാദവുമായി നിന്നിവരുടെ വാക്കുകൾ സത്യമാവുന്ന കാഴ്ചയാണ് ആദ്യ രണ്ട് ടെസ്റ്റുകളിലും കാണാൻ ആയത്. ആദ്യ ടെസ്റ്റിൽ 208 റൺസ് പിന്തുടർന്ന ഇന്ത്യ 72 റൺസിന്‌ തോറ്റപ്പോൾ രണ്ടാം ടെസ്റ്റിൽ 287 റൺസ് വിജയ ലക്ഷ്യം പിന്തുടർന്നപ്പോൾ തോൽവി 135 റൺസായി ഉയർന്നു.

സമീപ കാലത്ത് ഇന്ത്യയിലും ശ്രീലങ്കയിലും നടന്ന ടെസ്റ്റ് പരമ്പരകളിൽ മികച്ച പ്രകടനങ്ങൾ സ്ഥിരതയോടെ നടത്തി ടെസ്റ്റ് റാങ്കിങ്ങിൽ രണ്ടാം സ്ഥാനം വരെ എത്തിയ ചേതേശ്വർ പുജാരയെ അടുത്ത രാഹുൽ ദ്രാവിഡ് എന്ന് വരെ വിശേഷിപ്പിച്ചിരുന്നു. എന്നാൽ വിദേശത്ത് മോശം പ്രകടനങ്ങൾ തുടരുന്ന പുജാരയെ ട്രോള്ളാനും ട്രോളന്മാർ ഒട്ടും തന്നെ മടി കാണിച്ചിട്ടില്ല. രണ്ടാം ടെസ്റ്റിൽ രണ്ടിന്നിഗ്‌സിലും റൺ ഔട്ട് ആയ പൂജാര കളിയിലെ റിസൾട്ടിൽ ഉണ്ടാക്കിയ മാറ്റം വളരെ വലുതായിരുന്നു.

അജിങ്ക്യ രഹാനയെ പോലെ മികച്ച ഓവർസീസ് റെക്കോർഡ് ഉള്ള താരത്തെ മാറ്റി രോഹിത്ത് ശർമയെ ടീമിൽ എടുത്തതിനും കഴിഞ്ഞ രണ്ട് വർഷത്തിൽ മൂന്ന് തവണ ശ്രീലങ്ക ആയി സീരിസ് വെച്ചതിനെയും കളിയാക്കി കൊണ്ടുള്ള ട്രോളുകളും സജീവമാണ്.

ആദ്യ മത്സരത്തിൽ മോശം ബാറ്റിംഗ് പ്രകടനം കാഴ്ച വെച്ച ഇന്ത്യൻ നായകൻ വിരാട് കോഹ്ലി രണ്ടാം ടെസ്റ്റിൽ ആദ്യ ഇന്നിങ്സിൽ ഒറ്റയാൾ പോരാട്ടം നടത്തി ടീമിന് വേണ്ടി സെഞ്ചുറി നേടിയെങ്കിലും രണ്ടാം ഇന്നിങ്സിൽ ബാറ്റിങ്ങിൽ പരാജയപ്പെട്ടപ്പോൾ ട്രോളുകൾ ശ്കതമായി.

 

ഇന്ത്യൻ ടീമിലെ താരങ്ങളെ കളിയാക്കി പോസ്റ്റ് ഇടുമ്പോഴും സൗത്ത് ആഫ്രിക്കൻ ടീമിന് വേണ്ടി മികച്ച പ്രകടനങ്ങൾ നടത്തിയ എബി ഡിവില്ലിയേഴ്സ് അരങ്ങേറ്റ മത്സരത്തിൽ തന്നെ മാൻ ഓഫ് ദി മാച്ച് അവാർഡ് നേടിയ ലുങ്കി എങ്കിടി എന്നിവരെയും അഭിനന്ദിച്ചു കൊണ്ടുള്ള ട്രോൾ പോസ്റ്റുകൾ സജീവമാണ്.

മൂന്നാം ടെസ്റ്റ് കൂടി ബാക്കിയിരിക്കെ വൈറ്റ് വാഷ് എന്ന മാനക്കേടിൽ നിന്നും കര കയറുക എന്ന ലക്ഷ്യം മാത്രമാണ് ഇനി ഇന്ത്യൻ ടീമിന് മുൻപിൽ ഉള്ളത് .