കുസൃതി ഒപ്പിച്ച് സിറാജ്, പിറകിൽ നിന്ന് തല്ലുന്ന ക്യാപ്റ്റൻ രോഹിത് ; വീഡിയോ കാണാം

ന്യൂസിലന്‍ഡിന്റെ 165 റണ്‍സ് എന്ന വിജയലക്ഷ്യം പിന്തുടര്‍ന്ന ഇന്ത്യ മത്സരം പകുതി പിന്നിട്ടപ്പോൾ അനായാസം ജയം നേടുമെന്ന് കരുതിയെങ്കിലും അവസാനത്തിൽ ഉഴപ്പിയത് ജയം വൈകിപ്പിച്ചു. മത്സരം കൈവിട്ടു പോകുമെന്ന ചിന്ത ആരാധകരിൽ ഉണ്ടാക്കിയ ഘട്ടം വരെ എത്തിയെങ്കിലും 2 ബോൾ ശേഷിക്കെ ലക്ഷ്യം മറികടന്നു.
15-ാം ഓവര്‍ പൂര്‍ത്തിയാകുമ്ബോള്‍ 2 വിക്കറ്റ് നഷ്ടത്തില്‍ 127 റണ്‍സ് എന്ന ശക്തമായ നിലയിലുണ്ടായിരുന്ന ഇന്ത്യ പിന്നീട് കളി മറക്കുന്ന കാഴ്ചയാണ് കണ്ടത്.

17-ാം ഓവറില്‍ ബോള്‍ട്ട് നിലയുറപ്പിച്ച്‌ കളിച്ചിരുന്ന സൂര്യകുമാറിനെ ക്ലീന്‍ ബൗള്‍ഡാക്കി ഇന്ത്യയെ ആദ്യമൊന്ന് ഞെട്ടിച്ചു. 40 പന്തില്‍ 62 റണ്‍സുമായി സൂര്യകുമാര്‍ മടങ്ങി. അടുത്ത ഫെര്‍ഗൂസന്റെ ഓവറില്‍ നേടാനായത് അഞ്ച് റണ്‍സ്. അവസാന ഓവറിൽ 10 റൺസ് വേണമെന്ന ഘട്ടത്തിൽ ആദ്യ നാല് പന്തിൽ ലക്ഷ്യം നേടി. ഇതോടെ 3 മത്സരങ്ങളുടെ പരമ്ബരയില്‍ ആദ്യ മത്സരത്തില്‍ ഇന്ത്യയ്ക്ക് അഞ്ച് വിക്കറ്റ് ജയം.

നേരത്തെ ഓപ്പണിങ് ഇറങ്ങിയ കെ.എല്‍ രാഹുല്‍ 14 പന്തില്‍ 15 റണ്‍സുമായി മടങ്ങിയെങ്കിലും നായകന്‍ രോഹിത്ത് 48(36) സൂര്യകുമാര്‍ യാദവിനൊപ്പം അടിയുറച്ച്‌ നിന്നതോടെ ഇന്ത്യയ്ക്ക് മികച്ച തുടക്കം ലഭിച്ചു. വിജയ റണ്‍ നേടിയ പന്ത് 17 പന്തില്‍ 17 റണ്‍സ് നേടി. ശ്രേയസ് അയ്യര്‍ അഞ്ച് റണ്‍സും അക്‌സര്‍ പട്ടേല്‍ ഒരു റണ്‍സും നേടി. ന്യൂസിലന്‍ഡിന് വേണ്ടി ബോള്‍ട്ട് 2 വിക്കറ്റും ടിം സൗത്തി, ഡാറില്‍ മിച്ചല്‍, ടോഡ് ആസ്റ്റില്‍ എന്നിവര്‍ ഓരോ വിക്കറ്റും വീഴ്ത്തി. ആദ്യം ബാറ്റ് ചെയ്ത ന്യൂസിലന്‍ഡ് നിശ്ചിത 20 ഓവറില്‍ ആറ് വിക്കറ്റ് നഷ്ടപ്പെടുത്തി 164 റണ്‍സ് എടുത്തു. അവസാന ഓവറുകള്‍ ഇന്ത്യന്‍ ബൗളര്‍മാര്‍ പുറത്തെടുത്ത മിന്നും പ്രകടനമാണ് ഇന്ത്യക്ക് തുണയായത്.

അതേസമയം ഇന്ത്യയുടെ ചെയ്‌സിങ്ങിനിടെ ഡഗ് ഔട്ടിൽ കുസൃതി ഒപ്പിച്ച യുവ പേസർ സിറാജിനെ തമാശരൂപേണ തല്ലുന്ന ക്യാപ്റ്റൻ രോഹിത് വൈറൽ ആയിട്ടുണ്ട്. മത്സരത്തിന്റെ 17ആം ഓവറിൽ രണ്ടാം പന്തെറിഞ്ഞതിന് പിന്നാലെയായിരുന്നു ഈ കാഴ്ച്ച ക്യാമറയിൽ പതിഞ്ഞത്. കോച്ച് ദ്രാവിഡിന് പിറകിൽ സിറാജ്, രാഹുൽ, രോഹിത് എന്നിവർ ഇരിക്കുകയായിരുന്നു. കുറച്ചുനേരം ഒരേ ഭാഗത്തേക്ക് എന്തോ നോക്കിയതിന് ശേഷമായിരുന്നു സിറാജിന് നേരെ അടിയുമായി രോഹിത് എത്തിയത്.

 

അടിക്ക് മുമ്പേ ഒരു കള്ള ചിരിയുമായി സിറാജിന്റെ മുഖത്ത് നിന്ന് വ്യക്തമാണ്. എന്തായിരുന്നു ഇതിന് പിന്നിലെ കാരണമെന്ന് വ്യക്തമല്ല. സോഷ്യൽ മീഡിയയിൽ വീഡിയോ വൈറൽ ആയതോടെ പുതിയ ട്രോളുകൾക്കും സർക്കാസം പോസ്റ്റുകൾക്കും ഇതുവഴിയൊരുക്കി. ആർസിബി താരത്തെ മുംബൈ ക്യാപ്റ്റൻ തല്ലുന്നുവെന്നും ക്യാപ്റ്റൻ സ്ഥാനം കിട്ടിയ രോഹിത് കോഹ്‌ലിയുടെ പിള്ളേരെ അടിക്കുന്നുവെന്ന് തുടങ്ങിയ സർക്കാസം പോസ്റ്റുകൾ സോഷ്യൽ മീഡിയയിൽ ലൈക്കുകൾ വാരിക്കൂട്ടി.

https://twitter.com/BestestBowler/status/1461221654206418953?t=itA8Pxn4bmRzRrx9GF8tXQ&s=19