Skip to content

ഒന്ന് കണ്ണുരുട്ടിയതിന് ചഹാറിന് ലഭിച്ചത് 1 ലക്ഷം രൂപ ; ആരാധകരെ അമ്പരപ്പിച്ച് ‘മൊമെന്റ് ഓഫ് ദി മാച്ച്’ അവാർഡ്

ഇന്നലെ നടന്ന ഇന്ത്യ-ന്യുസിലാൻഡ് മത്സരത്തിൽ ഏറെ വൈറലായ രംഗമായിരുന്നു ഗപ്റ്റിലിന് നേരെയുള്ള ഇന്ത്യൻ ബൗളർ ചഹാറിന്റെ തുറിച്ചു നോക്കൽ. 18ആം ഓവറിലായിരുന്നു സംഭവം. ആദ്യ പന്തിൽ സിക്സ് പറത്തി തന്നെ തുറിച്ചു നോക്കിയ ഗപ്റ്റിലിന് അതേ ശൈലിയിൽ മറുപടി നൽകുകയായിരുന്നു ചഹാർ.

സിക്സ് പറത്തിയതിന് ശേഷമുള്ള തൊട്ടടുത്ത പന്തില്‍ തന്നെയായിരുന്നു ഇത്. ഗപ്റ്റിലിനെ ബൗണ്ടറി ലൈനില്‍ ഫീല്‍ഡ് ചെയ്യുകയായിരുന്ന ശ്രേയസ് അയ്യരുടെ കൈകളിലെത്തിച്ചു. പിന്നാലെ ഡ്രസിങ് റൂമിലേക്ക് മടങ്ങുകയായിരുന്ന ഗപ്റ്റിലിന് നേർക്ക് രൂക്ഷമായ നോട്ടവുമായി എത്തിയത്. മത്സരശേഷം ഈ രംഗത്തിന് ചഹാറിന് അവാർഡ് ലഭിക്കുകയും ചെയ്തു. മൊമെന്റ് ഓഫ് ദി മാച്ച് എന്ന പേരിലായിരുന്നു ഒരു ലക്ഷം രൂപയുടെ അവാർഡ്.

മത്സരത്തിൽ ഇന്ത്യ 5 വിക്കറ്റിന് വിജയിച്ചിരുന്നു. അവസാന ഓവർ വരെ നീണ്ട മത്സരത്തിൽ 5 വിക്കറ്റിനായിരുന്നു ഇന്ത്യയുടെ വിജയം. മത്സരത്തിൽ ന്യൂസിലാൻഡ് ഉയർത്തിയ 165 റൺസിന്റെ വിജയലക്ഷ്യം 19.4 ഓവറിൽ 5 വിക്കറ്റ് നഷ്ടത്തിൽ ഇന്ത്യ മറികടന്നു. ക്യാപ്റ്റൻ രോഹിത് ശർമ്മയുടെയും സൂര്യകുമാർ യാദവിന്റെയും ബാറ്റിങ് മികവാണ് ഇന്ത്യയ്ക്ക് വിജയം സമ്മാനിച്ചത്.

https://twitter.com/QuickWristSpin/status/1460989548247224329?t=EMUooq5iT5o-nR6iFbiXiw&s=19

 

https://twitter.com/Insidercricket1/status/1461008620531826690?t=qtI1Fm0vB_GS97-PjzZQYw&s=19

മികച്ച തുടക്കമാണ് കെ എൽ രാഹുലും രോഹിത് ശർമ്മയും ഇന്ത്യയ്ക്ക് നൽകിയത്. 5 ഓവറിനുള്ളിൽ 50 റൺസ് ഇരുവരും ഓപ്പണിങ് കൂട്ടുകെട്ടിൽ കൂട്ടിച്ചേർത്തു. കെ എൽ രാഹുൽ 15 റൺസ് നേടി പുറത്തായപ്പോൾ രോഹിത് 36 പന്തിൽ 5 ഫോറും 2 സിക്സുമടക്കം 48 റൺസ് നേടിയാണ് പുറത്തായത്. വിരാട് കോഹ്ലിയുടെ അഭാവത്തിൽ മൂന്നാമനായി ക്രീസിലെത്തിയ സൂര്യകുമാർ യാദവ് തകർപ്പൻ പ്രകടനം ഇന്ത്യക്കായി പുറത്തെടുത്തു.

34 പന്തിൽ തന്റെ ഫിഫ്റ്റി പൂർത്തിയാക്കിയ സൂര്യകുമാർ യാദവ് 40 പന്തിൽ 6 ഫോറും 3 സിക്സുമടക്കം 62 റൺസ് നേടിയാണ് പുറത്തായത്. റിഷഭ് പന്ത്‌ 17 റൺസ് നേടി പുറത്താകാതെ നിന്നപ്പോൾ ശ്രേയസ് അയ്യർ 8 പന്തിൽ 5 റൺസും വെങ്കടേഷ് അയ്യർ 2 പന്തിൽ 5 റൺസും നേടി പുറത്തായി. ന്യൂസിലാൻഡിന് വേണ്ടി ട്രെൻഡ് ബോൾട്ട് രണ്ട് വിക്കറ്റും മിച്ചൽ സാന്റ്നർ നാലോവറിൽ 19 റൺസ് മാത്രം വഴങ്ങി ഒരു വിക്കറ്റ് നേടി.