Skip to content

ഇന്ത്യൻ ടീമിൽ ഭിന്നിപ്പുണ്ട്, അധികം വൈകാതെ കോഹ്ലി ടി20യിൽ നിന്ന് വിരമിക്കും ; മുൻ പാകിസ്ഥാൻ താരം പറയുന്നു

ഇംഗ്ലണ്ടിന് പര്യടനത്തിന് പിന്നാലെ പ്രഖ്യാപിച്ചത് പോലെ 2021 ടി20 ലോകക്കപ്പിന് പിന്നാലെ ക്യാപ്റ്റൻ സ്ഥാനം ഒഴിഞ്ഞിരിക്കുകയാണ് കോഹ്ലി. പുതിയ കോച്ച് രാഹുൽ ദ്രാവിഡിന്റെ കീഴിൽ അന്താരാഷ്ട്ര ടി20യിൽ ഇന്ത്യയെ ഇനി രോഹിത് ശർമ നയിക്കും. മറ്റ് ഫോമാറ്റുകളിൽ കോഹ്ലി തന്നെ ക്യാപ്റ്റനായി തുടരും. വർക്ക് ലോഡ്‌ കുറയ്ക്കാൻ വേണ്ടിയാണ് ഈ തീരുമാനം എടുക്കുന്നതെന്നും നേരെത്തെ തന്നെ കോഹ്ലി വ്യക്തമാക്കിയിരുന്നു.

എന്നാല്‍ മുന്‍ പാകിസ്ഥാന്‍ താരം മുഷ്താഖ് അഹമ്മദ് പറയുന്നത്, കോഹ്ലി വിരമിക്കാൻ കാരണം ടീമിനുള്ളിലെ പോരാണെന്നാണ്. ഒപ്പം  അധികം വൈകാതെ ടി20 ക്രിക്കറ്റില്‍ നിന്ന് കോഹ്ലി വിരമിക്കുമെന്നാണ് അദ്ദേഹം പറയുന്നത്. മുഷ്താഖിന്റെ വാക്കുകള്‍… ”എനിക്ക് തോന്നുന്നത് കോഹ്ലി അധികം വൈകാതെ അന്താരാഷ്ട്ര ടി20 ക്രിക്കറ്റില്‍ നിന്ന് വിരമിക്കുമെന്നാണ്. രാജ്യത്തിന് വേണ്ടി കളിക്കില്ലെങ്കിലും അദ്ദേഹം ഐപിഎല്ലില്‍ റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിന് വേണ്ടി കളിച്ചുകൊണ്ടിരിക്കും.” പാകിസ്ഥാന്‍ ടീമിന്റെ മുന്‍ ക്യാപ്റ്റന്‍ കൂടിയായ മുഷ്താഖ് പറഞ്ഞു.

“ടി20 ക്രിക്കറ്റില്‍ കോഹ്ലി പൂര്‍ണനായെന്നാണ് എനിക്ക് തോന്നുന്നത്. വിജയകരമായി തുടരുന്ന ഒരു ക്യാപ്റ്റൻ താൻ ക്യാപ്റ്റൻസി വിടാൻ ആഗ്രഹിക്കുന്നുവെന്ന് പറയുമ്പോൾ, ഡ്രസ്സിംഗ് റൂമിൽ എല്ലാം ശരിയല്ല എന്നാണ് അർത്ഥമാക്കുന്നത്.  ഇന്ത്യൻ ഡ്രസ്സിംഗ് റൂമിൽ ഇപ്പോൾ രണ്ട് ഗ്രൂപ്പുകൾ ഉള്ളതായി ഞാൻ തോന്നുന്നു… മുംബൈ, ഡൽഹി ഗ്രൂപ്പുകൾ” അദ്ദേഹം കൂട്ടിച്ചേർത്തു.

“ഐ‌പി‌എൽ കാരണം ഇന്ത്യ ലോകകപ്പിൽ പരാജയപ്പെട്ടുവെന്നാണ് ഞാൻ കരുതുന്നത്. ലോകകപ്പിന് മുമ്പ് ബയോ-സെക്യൂർ ബബിളിൽ നീണ്ട കാലം താമസിച്ചത്  അവരുടെ കളിക്കാരെ തളർത്തിയിരുന്നു” മുഷ്താഖ് കൂട്ടിച്ചേർത്തു. അതേസമയം ഈ മാസം 17ന് ആരംഭിക്കുന്ന ന്യൂസിലന്‍ഡിനെതിരായ ടി20 പരമ്ബരയില്‍ നിന്ന് കോഹ്ലി വിട്ടുനിൽക്കുന്നതായി അറിയിച്ചിരുന്നു. സെലക്റ്റര്‍മാര്‍ അദ്ദേഹത്തിന് വിശ്രമം അനുവദിക്കുകയായിരുന്നു.

ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ പരമ്ബരയില്‍ കോലി തിരിച്ചെത്തിയേക്കും. ന്യൂസിലന്‍ഡിനെതിരായ ആദ്യ ടെസ്റ്റിലും കോഹ്ലി വിട്ടുനില്‍ക്കുമെന്ന വാര്‍ത്തകളുണ്ടായിരുന്നു. ലോകക്കപ്പിൽ
കോഹ്ലിക്ക് കീഴില്‍ ടീം ഇന്ത്യക്ക് കാര്യമായൊന്നും ചെയ്യാന്‍ സാധിച്ചിരുന്നില്ല. ഗ്രൂപ്പ് ഘട്ടത്തില്‍ തന്നെ ടീം പുറത്തായി. ഗ്രൂപ്പിലെ ആദ്യരണ്ട് മത്സരത്തില്‍ യഥാക്രമം പാകിസ്ഥാനോടും ന്യൂസിലന്‍ഡിനോടും തോല്‍ക്കുകയായിരുന്നു.